Image

കപ്യാര്‍മാര്‍ക്കും ട്രേഡ് യൂണിയന്‍ വരുന്നു; വികാരി അച്ചന്മാരുടെയു കമ്മിറ്റിക്കാരുടേയും വിരട്ടല്‍ ഇനി വേണ്ട

Published on 08 August, 2018
കപ്യാര്‍മാര്‍ക്കും ട്രേഡ് യൂണിയന്‍ വരുന്നു; വികാരി അച്ചന്മാരുടെയു കമ്മിറ്റിക്കാരുടേയും വിരട്ടല്‍ ഇനി വേണ്ട
കോട്ടയം: കേരളത്തിലെ കത്തോലിക്കാ പള്ളികളില്‍ ജോലി ചെയ്യുന്ന കപ്യാരുമാര്‍ക്ക് സംസ്ഥാന സംഘടന രുപീകരിച്ചു. കേരള ചര്‍ച്ച് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന പേരിലാണ് സംഘടന. പള്ളികളിലെ തട്ടിപ്പുകള്‍ക്കും ചില വൈദികരുടെ കൊള്ളരുതായ്മകള്‍ക്കും ക്രൂരതകള്‍ക്കും മൂകസാക്ഷികളാകുന്ന ഇവര്‍ ഇത്തരം ആക്രമണങ്ങളെ സംഘടിതമായി ചെറുക്കുന്നതിനും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചികായലില്‍ ഒരു ബോട്ടിലായിരുന്നും സംഘടനയുടെ ആദ്യയോഗം. എറണാകുളം ജില്ലയില്‍ നിന്നും അമ്പതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. അഡ്വ. പോളച്ചന്‍ പുതുപ്പാറയാണ് ഇവരുടെ നിയമോപദേശകന്‍. പലരും ഭയപ്പാടോടെയാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് അഡ്വ.പോളച്ചന്‍ പറയുന്നു. കപ്യാരുമാര്‍ക്ക് പി.എഫ്, ഇ.എസ്.ഐ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ രൂപതകള്‍ തയ്യാറാകുന്നില്ല. നിയമപ്രകാരം കപ്യാരുമാര്‍ക്ക് ഇതിനുള്ള അര്‍ഹതയുണ്ടെങ്കിലും രൂപതകള്‍ നിഷേധിക്കുകയാണ്. പല പള്ളികളിലും ന്യായമായ ശമ്പളം പോലും നല്‍കുന്നില്ലെന്നും സാമ്പത്തിക ചൂഷണത്തിന് അടക്കം ഇവര്‍ വിധേയരാകുന്നുണ്ടെന്നും അഡ്വ.പോളച്ചന്‍ പറഞ്ഞു.</ു>
<ു>ഇടവക വൈദികനുമായി അഭിപ്രായ വ്യത്യാസമുണ്ടായാല്‍ തങ്ങളെ കള്ളക്കേസില്‍ കുടുക്കി ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് പതിവാണെന്ന് കപ്യാരുമാര്‍ പരാതിപ്പെട്ടതായി പോളച്ചന്‍ പറയുന്നു. നേര്‍ച്ചപ്പെട്ടി വൈദികന്‍ തന്നെ തുറന്നുവച്ചിട്ട് കപ്യാര്‍ തുറന്നു എന്നുപറഞ്ഞ് ആളെക്കൂട്ടിയ അനുഭവവുമുണ്ട്. വലിയ തട്ടിപ്പ് കുര്‍ബാന പണത്തില്‍ നടക്കുന്നുണ്ട്. ഒരു ദിവസം പത്ത് കുര്‍ബാനയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു കുര്‍ബാനയില്‍ എല്ലാം ഒതുക്കി വൈദികര്‍ പണം പോക്കറ്റിലാക്കും. കപ്യാര്‍ക്ക് ഒരു കുര്‍ബാനയുടെ വിഹിതമാണ് നല്‍കുക. മിക്ക വികാരിമാരും പള്ളിപണികഴിഞ്ഞാല്‍ കണക്കുപുസ്തകം കത്തിച്ചിട്ടെ സ്ഥലംവിടൂ എന്നും അഡ്വ.പോളച്ചന്‍ പറഞ്ഞൂ.

Join WhatsApp News
വിശ്വാസി 2018-08-08 16:32:46
അങ്ങനെ എങ്കില്‍ സ്ഥിരം കുംബസാരിക്കുന്ന പെണ്ണുങ്ങളെ കൂടി  ഇതില്‍ ചേര്‍ക്കണം, അവരും പണി എടുക്കുന്നുണ്ടല്ലോ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക