Image

പാര്‍ക്കൗര്‍ ചെയ്ത് വിസ്മയിപ്പിച്ച പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഞെട്ടിക്കാന്‍ വരുന്നത് സര്‍ഫിംഗുമായി

Published on 08 August, 2018
പാര്‍ക്കൗര്‍ ചെയ്ത് വിസ്മയിപ്പിച്ച പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഞെട്ടിക്കാന്‍ വരുന്നത് സര്‍ഫിംഗുമായി
ആദ്യ സിനിമ ആദിയില്‍ പാര്‍ക്കൗറുമായി വന്നു വിസ്മയിപ്പിച്ച പ്രണവ് മോഹന്‍ലാല്‍ തന്റെ രണ്ടാം ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. രാമലീല സംവിധായകന്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രമാണ് ഒരുങ്ങുന്നത്. പ്രണവിന്റേയും അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

ആദിക്കു വേണ്ടി പ്രണവ് പാര്‍ക്കൗര്‍ ആണ് പരിശീലിച്ചത്. മലയാള പ്രേക്ഷകര്‍ക്കിടയില്‍ പാര്‍ക്കൗര്‍ അഭ്യാസം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ രണ്ടാം ചിത്രത്തില്‍ സര്‍ഫിങ് ആണ് പ്രണവിന്റെ ഐറ്റം. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പായി സര്‍ഫിങ് പരിശീലനത്തിനായി പ്രണവ് ഒരുമാസം ചിലവഴിച്ചു. ഇന്തോനേഷ്യയിലെ ബാലിയിലായിരുന്നു പരിശീലനം.

മോഹന്‍ലാലിന് സൂപ്പര്‍ സ്റ്റാര്‍ പരിവേഷം നല്‍കിയ ചിത്രമായിരുന്നു 20ാം നൂറ്റാണ്ട്. എന്നാല്‍ പ്രണവിന്റെ 21ാം നൂറ്റാണ്ടിന് ഇതുമായി ബന്ധമില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പക്ഷേ വിജയം പ്രണവും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക