Image

കുര്യന്‍ ചാക്കോയുടെ (ഡയമണ്ട് മോനി-68) പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച

Published on 08 August, 2018
കുര്യന്‍ ചാക്കോയുടെ (ഡയമണ്ട് മോനി-68) പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച
ന്യു ജെഴ്സി: തിങ്കളാഴ്ച നിര്യാതനായ കുര്യന്‍ ചാക്കോയുടെ (ഡയമണ്ട് മോനി-68) പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച (ഓഗസ്റ്റ് 10) നടത്തും.

പൊതുദര്‍ശനം: രാവിലെ 9:30-11:30: ഗാലോവെ ക്രെയ്ന്‍ ഫ്യൂണറല്‍ ഹോം, 101 ഫിന്‍ലി അവന്യു, ബാസ്‌കിംഗ് റിഡ്ജ്, ന്യു ജെഴ്‌സി- 07920

തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ: ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്പ്, 111 ക്ലെയരമോണ്ട് റോഡ്, ബെര്‍ണാര്‍ഡ്‌സ് വില്‍ ന്യു ജെഴ്‌സി-07924
സംസ്‌കാരം ഹോളി ക്രോസ് സെമിത്തെരി, 145 മൗണ്ട് എയറി റോഡ്, ബെര്‍ണാര്‍ഡ്‌സ് വില്‍, ന്യു ജെഴ്‌സി-07924

ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്കയ്യയച്ച് സഹായമെത്തിച്ച ആദ്യകാല മലയാളി വ്യവസായിയാണു കുര്യന്‍ ചാക്കോ. ഏതാനും മാസമായി രോഗബാധിതനായിരുന്നു.

ചെങ്ങന്നൂര്‍ സ്വദേശിയായ കുര്യന്‍ ചാക്കോ എഴുപതുകളുടെ തുടക്കത്തില്‍ വിദ്യാര്‍ഥിയായാണു അമേരിക്കയിലെത്തിയത്. ഗരാജിലും മറ്റും ജോലി ചെയ്ത ആദ്യകാല അനുഭവങ്ങള്‍ അദ്ധേഹം പങ്കു വയ്ക്കുമായിരുന്നുവെന്നു സുഹ്രുത്ത് സി. തോമസ് അനുസ്മരിക്കുന്നു

പഠനാനന്തരം ഒരു ഡയമണ്ട് സ്റ്റോറില്‍ ഉദ്യോഗസ്ഥനായി. പിന്നീട് അത് സ്വന്തമായി വാങ്ങി. അതിനു പുറമെ കണ്‍സ്റ്റ്രക്ഷന്‍, എക്സ്പോര്‍ട്ട്, ഉന്നത നിലവാരത്തിലുള്ള ഇന്ത്യന്‍ ഹോട്ടല്‍ തുടങ്ങിവ ആരംഭിച്ചു.

വെസ്റ്റ്ചെസ്റ്ററിലായിരുന്നു താമസം. ഭാര്യ ഏതാനും വര്‍ഷം മുന്‍പ് മരിച്ചു. ഒരു പുത്രി ഫിലഡല്ഫിയയിലും മറ്റൊരു പുത്രി ന്യു ജെഴ്സിയിലെ വാറനിലും താമസിക്കുന്നു.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ രണ്ടാം ബാച്ചില്‍ തന്റെ സഹപാഠിയായിരുന്നു കുര്യന്‍ ചാക്കോ എന്നു ന്യു യോര്‍ക്കിലുള്ള സ്റ്റീഫന്‍ ഊരാളില്‍ അനുസ്മരിച്ചു. കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. പഠനത്തിലും പഠ്യേതര വിഷയങ്ങളിലും അതീവ സമര്‍ഥന്‍. എഴുപതുകളില്‍ താന്‍ ഇവിടെ എത്തിയ ശേഷവും സൗഹ്രുദം അഭംഗുരം തുടര്ന്നു 

ന്യു യോര്‍ക്ക് ക്വീന്‍സിലെ കേരള കള്‍ച്ചറല്‍ ഫോറത്തിനുതുടക്കമിട്ടവരില്‍ ഒരാള്‍ മോനി ആയിരുന്നുവെന്നു ഐ.എന്‍.ഒ.സി നേതാവ് ജോര്‍ജ് ഏബ്രഹാം അനുസ്മരിച്ചു. അമേരിക്കന്‍ മലയാളിയുടെ ചരിത്രം എഴുതിയാല്‍ അതില്‍ മോനിയുടെ പേരും ഉണ്ടാവുമെന്നും ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി

ആദ്യകാലങ്ങളിലെ ഉറ്റ സൗഹ്രുദം ന്യു ജെഴ്സിയിലെ വ്യവസായി ദിലീപ് വര്‍ഗീസ് അനുസ്മരിക്കുന്നു.

നല്ല കാര്യങ്ങള്‍ക്ക് ഇത്രയേറെ കയ്യയച്ച് സഹായിച്ചിട്ടുള്ള മറ്റൊരാളില്ലെന്നു മുന്‍ ടീനെക്ക് മേയര്‍ ജോണ്‍ ഏബ്രഹാം അനുസ്മരിച്ചു. എന്നാല്‍ മിക്കവരും അതു മറന്നതായാണു പിന്നീട് കണ്ടത്. മോനിയുടെ വേര്‍പാട് ഏരെ ദുഖകരമാണെന്നദ്ധേഹം പറഞ്ഞു.

മോനിയുടെ ചരമത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് ആന്‍ഡ്രൂ പാപ്പച്ചന്‍ അനുശോചിച്ചു. ദീര്‍ഘകാലത്തെ സൗഹ്രുദ ബന്ധം അദ്ധേഹം അനുസ്മരിച്ചു

CONDOLENCE RESOLUTION IN THE PASSING AWAY OF

MR. KURIAN CHACKO

The members of the Indian American Kerala Cultural and Civic Center (The Kerala Center) are grieved by the passing away of Mr. Kurian Chacko, who has been a Founder Grand Patron of the Kerala Center. In his passing away, the Kerala Center has lost a great friend and supporter. The Center acknowledges the timely support from Mr. Kurian Chacko as the Center’s beginning efforts were launched. As one of the early Indian immigrants to America, he had also supported many other charitable causes to benefit our growing Community in America as well as in India

We the members of the Kerala Center and friends of Mr. Chacko, convey our heartfelt condolences to the bereaved family members. May God give them strength in times of this great loss.

----------

A FINAL FAREWLL TO A FRIEND….

It is with great sorrow and sadness in my heart I

Write this note about the untimely death of my

Friend and a whole lot of Malayalees in the tri-state

Area and that distinguished person is Mr. Kurien Chacko

(popularly known as “Moni”)

Moni died on Monday, the 6th of August, 2018 at his house

After a major illness at his house.

Moni was a well-known  ‘gemologist’ and dealer of diamond

Merchandise in  these United States.

Previously, he lived in Armonk, New York, where he lavishly

Entertained his friends by grand dinners, hotel rooms and

By famous American artists. He made generous contributions

To social and political leaders and their causes.

A  few months back, he lost his dear wife, Ammini. He is survived

By his daughters , Sophie and Sylvie.

Funeral arrangements are being done right now. Details will follow.

Reported by Tom Mathews, New Jersey

----------------------

The services will all take place on Friday, August, 10th.  

Visitation 

Time: 9:30am – 11:30am

Venue: Galloway & Crane Funeral Home

              101 S Finley Avenue

              Basking Ridge, NJ 07920 

Funeral Service (Mass)

Time: Noon

Venue: Our Lady of Perpetual Help

              111 Claremont Road

              Bernardsville, NJ 07924 

Burial   

Time: Following Mass

Venue: Holy Cross Cemetery

              145 Mount Airy Rd

               Bernardsville, NJ 07924

കുര്യന്‍ ചാക്കോയുടെ (ഡയമണ്ട് മോനി-68) പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക