Image

മെത്രാന്മാര്‍ക്കും വൈദികര്‍ക്കും പെരുമാറ്റച്ചട്ടവുമായി ഓര്‍ത്തഡോക്‌സ് സഭ

Published on 08 August, 2018
മെത്രാന്മാര്‍ക്കും വൈദികര്‍ക്കും പെരുമാറ്റച്ചട്ടവുമായി ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: മെത്രാന്മാര്‍ക്കും വൈദികര്‍ക്കും പെരുമാറ്റച്ചട്ടവുമായി ഓര്‍ത്തഡോക്‌സ് സഭ. സ്ത്രീകളും കുട്ടികളുമായി പരിധിവിട്ട സംസാരം, ഇടപെടല്‍ എന്നിവ വിലക്കുന്നതാകും പെരുമാറ്റച്ചട്ടം. ഇതിന്റെ കരടിന് രൂപംനല്‍കാന്‍ മെത്രപ്പോലീത്തമാരായ സഖറിയാസ് മാര്‍ നിക്കോളവാസ്, മാത്യൂസ് മാര്‍ സേവെറിയോസ് എന്നിവരെ കോട്ടയം ദേവലോകം അരമനയില്‍ നടക്കുന്ന സുന്നഹദോസ് ചുമതലപ്പെടുത്തി. അടുത്തദിവസം ഇവര്‍ രൂപരേഖ അവതരിപ്പിക്കും. ചര്‍ച്ചക്കുശേഷം ഇതിന് അംഗീകാരം നല്‍കാനാണ് ധാരണ.സഭയിലെ വൈദികര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. പെരുമാറ്റച്ചട്ടം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം, യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ ഉള്‍പ്പെട്ട വൈദികര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ യോഗം അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

ഭദ്രാസനതലങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ ഇവര്‍ കുറ്റക്കാരെന്ന് കണ്ടാല്‍ കടുത്ത നടപടികളിലേക്ക് പോയാല്‍ മതിയെന്നാണ് ധാരണ. അതുവരെ സസ്‌പെന്‍ഷന്‍ തുടരും. സഭ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടാല്‍ വിലക്കും. അതേസമയം, നിരപരാധികളാണെങ്കില്‍ സംരക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

അമേരിക്കയിലെ ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും യോഗം വിയിരുത്തി. ഇതില്‍ കൂടുതല്‍ നടപടി വേണ്ടെന്നും തീരുമാനിച്ചു.

സെപ്റ്റംബര്‍ 11ന് ഈജിപ്ത്തിലെ കൈറോയില്‍ നടക്കുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് പാര്‍ത്രിയാര്‍ക്കീസ് ബാവമാരുടെ യോഗത്തിലേക്കുള്ള ക്ഷണവും ചര്‍ച്ചയായി. യാക്കോബായ സഭ ആദ്യം സുപ്രിംകോടതി വിധി അംഗീകരിക്കണമെന്ന നിലപാട് ഇവര്‍ക്ക് മുന്നില്‍ വെക്കണമെന്നാവശ്യം യോഗത്തില്‍ ഉയര്‍ന്നു. കാതോലിക്ക ബാവ ഇതില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് പൊതുവികാരം. അന്തിമ തീരുമാനം അടുത്തദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലാകും ഉണ്ടാവുക. ശനിയാഴ്ച യോഗം സമാപിക്കും.
Join WhatsApp News
vayanakkaran 2018-08-09 00:08:05
കുറുന്തോട്ടിക്ക് വാതം വന്നതുപോലെ ആയി കാര്യങ്ങൾ.
Naradan 2018-08-09 08:49:15
Ithrayun nal kunjadukalkkayirunnu perumattacchattam! Ippozhitha lohathozhilalikalkkum! Kalam poya pokke!
കപട ഭക്തരെ പുരോഹിതരെ !!!!! 2018-08-09 11:56:01

These guys study & get trained in a Seminary for years, then they get trained under bishops still – Semi- Narikal become full narikal. What kind of training more you going to give. Is there anyone un-corrupt among you?

The bishop from America, we all know what he did, how can you say he is innocent?  All of you are liars.

What happened to the Holy Spirit?  Don’t you claim that priesthood is blessed & appointed by H.Spirit. Hypocrites!!!!

JOHNY 2018-08-10 13:25:49
കഴിഞ്ഞ വര്ഷം ഒരു എം എൽ എ (ശ്രി എം വിൻസെന്റ്) ക്കു എതിരെ ഒരു സ്ത്രീ ബലാത്സംഗത്തിന് പരാതി കൊടുത്തു. ആ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിൽ ഇടാൻ ശ്രി പിണറായി വിജയന് യാതൊരു മടിയും ഇല്ലായിരുന്നു. കാരണം അദ്ദേഹം പ്രതിപക്ഷ എം എൽ എ ആണ്.
ഇന്നിപ്പോൾ ഈ പുരോഹിതരുടെയും മെത്രാന്റെയും പേരിൽ തെളിവുകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ട് എന്നിട്ടും അവർക്കു രക്ഷ പെടാനുള്ള എല്ലാ പഴുതുകളും തുറന്നു വച്ചിട്ട്  പോപ്പിനോട് ചോദിക്കട്ടെ കത്തോലിക്കയോട് പാത്രിയര്കിസ്സിനോട് ചോദിക്കട്ടെ എന്നാണ്. നാല് വോട്ടിനു വേണ്ടി ആരുടേയും മൂട് താങ്ങുന്ന രാഷ്ട്രീയം.
ഒരു അന്മേനി (വിശ്വാസി അല്ലെങ്കിൽ പുരോഹിത ഭാഷയിൽ ആട്) തെറ്റ് ചെയ്‌താൽ അവനെ മുടക്കും അവന്റെ കുടുംബത്തിലുള്ളവരെ ഒറ്റപ്പെടുത്തും എന്നിട്ടു അവസാനം തെമ്മാടിക്കുഴി വിധിക്കുന്ന പൗരോഹിത്യം അവരുടെ സഹ പുരോഹിതർ ഇമ്മാതിരി ചെറ്റത്തരം കാണിക്കുമ്പോൾ ആ ചെറ്റകൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്നൊരു ഇണ്ടാസ് പള്ളികളിലേക്ക് അയക്കാൻ യാതൊരു ഉളുപ്പും ഇല്ലാത്ത കൂട്ടരേ കാണ്ടാമൃഗവും തോറ്റുപോകും തൊലിക്കട്ടിയുടെ കാര്യത്തിൽ നിങ്ങളുടെ മുൻപിൽ. നിങ്ങള്ക്ക് നസ്രായനായ യേശൂവിന്റെ പേര് ഉച്ചരിക്കാൻ യോഗ്യത ഉണ്ടോ.  ചോദിച്ചാൽ പറയും കുറച്ചു പേര് അങ്ങിനെ ആണെങ്കിലും എത്രയോ നല്ല വൈദികൾ ഉണ്ട് അതോർക്കുക. അത് ഓർത്തുകൊണ്ടാണ് പറയുന്നത് ഇമ്മാതിരി സാധനങ്ങളെ എന്തിനാണ് സഭ  ചുമക്കുന്നത്, ചുമന്നു സ്വയം നാറുന്നത്. പുഴുക്കുത്തുകൾ ആദ്യം പുറത്തു കളയൂ എന്നിട്ടു നല്ല പുരോഹിതരെ ന്യായീകരിക്കു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക