Image

ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടര്‍ തുറന്നു; അവസാനമായി തുറന്നത് 26 വര്‍ഷങ്ങള്‍ക്ക് മുമ്പ്

Published on 09 August, 2018
ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടര്‍ തുറന്നു; അവസാനമായി തുറന്നത് 26 വര്‍ഷങ്ങള്‍ക്ക് മുമ്പ്
ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടര്‍ തുറന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷട്ടര്‍ തുറക്കുന്നത്. 1992-ല്‍ ആയിരുന്നു അത്. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നത്. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 

ഒരു സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയാല്‍ ഒരു ഘനമീറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുകുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച രാവിലെ ചേര്‍ന്ന ഉന്നതതല യോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ അനുമതി നല്‍കിയത്. 

ട്രയല്‍ റണ്‍ നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് അടിയന്തര നടപടികളെല്ലാം കെ.എസ്.ഇ.ബി സ്വീകരിച്ചിരുന്നു. ആരും പരിഭ്രാന്തരാകേണ്ടെന്നും ട്രയല്‍ റണ്‍ മാത്രമാണ് നടത്തുന്നതെന്നും വൈദ്യുത മന്ത്രി എം.എം.മണി പറഞ്ഞു. അതേസമയം, പെരിയാറിന്റെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. 

നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. പന്ത്രണ്ടുമണിക്ക് ജലനിരപ്പ് 2398.98 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക