Image

മോഹന്‍ലാലിനെതിരെ കൈതോക്ക് ചൂണ്ടിയിട്ടില്ല! സംഭവിച്ചത് ഇങ്ങനെ! തുറന്നുപറഞ്ഞ് അലന്‍സിയര്‍

Published on 09 August, 2018
മോഹന്‍ലാലിനെതിരെ കൈതോക്ക് ചൂണ്ടിയിട്ടില്ല! സംഭവിച്ചത് ഇങ്ങനെ! തുറന്നുപറഞ്ഞ് അലന്‍സിയര്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ ഇത്തവണ തിളങ്ങിനിന്നത് മോഹന്‍ലാല്‍ തന്നെയായിരുന്നു. മുഖ്യന്ത്രി പിണറായി വിജയനൊപ്പം മുഖ്യാതിഥിയായിട്ടായിരുന്നു ലാലേട്ടന്‍ ചടങ്ങില്‍ പങ്കെടുത്തത്. പുരസ്‌കാര വേദിയില്‍ അദ്ദേഹം നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. എനിക്ക് ഇവിടെ വന്ന് നിങ്ങളെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്ന് പറഞ്ഞായിരുന്നു വിമര്‍ശകര്‍ക്കെതിരെ ലാലേട്ടന്‍ തുറന്നടിച്ചത്.

മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെ വേദിക്ക് പുറത്തായി ചില നാടകീയ സംഭവങ്ങളും അരങ്ങേറിയിരുന്നു. പുരസ്‌കാര ചടങ്ങില്‍ ലാലേട്ടന്‍ സംസാരിക്കുന്ന സമയത്താണ് അലന്‍സിയര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് മുന്നോട്ടുവന്നത്. മോഹാന്‍ലാലിനു നേരെ കൈവിരലുകള്‍ തോക്കുപോലെ ചൂണ്ടിയായിരുന്നു അലന്‍സിയര്‍ എത്തിയിരുന്നത്. മോഹന്‍ലാലിനെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായാണ് അലന്‍സിയര്‍ ഇങ്ങനെ ചെയ്തതെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ പ്രതികരണവുമായി അലന്‍സിയര്‍ എത്തിയിരുന്നു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്നലെ വൈകുന്നേരം ആറ് മണി മുതലായിരുന്നു പുരസ്‌കാര ചടങ്ങ് നടന്നിരുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം കൊണ്ട് പുരസ്‌കാര ചടങ്ങ് ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി സിനിമകളില്‍ കാണുന്നത് പോലൊരു മാസ് എന്‍ട്രിയായിരുന്നു ലാലേട്ടന്‍ നടത്തിയത്. ചടങ്ങിന് മോഹന്‍ലാല്‍ എത്തിയത് കാണികളില്‍ ഒന്നടങ്കം ആവേശമുണ്ടാക്കിയിരുന്നു. ചടങ്ങില്‍ ലാലേട്ടന്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അലന്‍സിയര്‍ അപ്രതീക്ഷിതമായി താരത്തിന് നേര്‍ക്കു വന്നത്. അലന്‍സിയറുടെ പെട്ടെന്നുളള നീക്കം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു.

മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് അലന്‍സിയര്‍ വേദിക്കു മുന്‍പിലേക്ക് വരികയായിരുന്നു. കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം ട്രിഗര്‍ വലിച്ചുകൊണ്ടാണ് ലാലേട്ടന്റെ നേര്‍ക്ക് അലന്‍സിയര്‍ വന്നത്. മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവത്തോടെയായിരുന്നു മികച്ച സ്വഭാവ നടനുളള പുരസ്‌കാരം സ്വീകരിക്കിനെത്തിയ അലന്‍സിയറുടെ പ്രവൃത്തി.

ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മന്ത്രിമാര്‍ നോക്കിനില്‍ക്കെയായിരുന്നു മോഹന്‍ലാലിനു നേര്‍ക്ക് അലന്‍സിയര്‍ വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എകെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപളളി സുരേന്ദ്രന്‍, മാത്യൂ ടി തോമസ്,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംഎല്‍എ എന്നിവര്‍ വേദിയിലിരിക്കെയായിരുന്നു പ്രതിഷേധവുമായി അലന്‍സിയര്‍ എത്തിയിരുന്നത്. അലന്‍സിയറുടെ അപ്രതീക്ഷിത നീക്കം മന്ത്രിമാരെയും ഞെട്ടിച്ചിരുന്നു

മോഹന്‍ലാലിനു നേര്‍ക്കു കൈതോക്ക് ചൂണ്ടിയ ശേഷം വേദിയിലേക്ക് കയറാനായി അലന്‍സിയര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്‌റ്റേജിലേക്കു കയറാനുളള ശ്രമത്തിനിടെ നടനെ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പോലീസും ചേര്‍ന്നു തടയുകയും സ്‌റ്റേജിനും പുറകിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

മോഹന്‍ലാലിനെതിരയുളള പ്രതിഷേധത്തിന്റെ ഭാഗമായാണ് അലന്‍സിയര്‍ ഇങ്ങനെ ചെയ്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇതില്‍ വിശദീകരണവുമായി അലന്‍സിയര്‍ എത്തിയിരുന്നു. മോഹന്‍ലാലിനു നേരെ അങ്ങനെ ചെയ്തത് പ്രതിഷേധമായിരുന്നില്ലെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. മോഹന്‍ലാല്‍ എന്ന മഹാനടനെതിരെ വെടിയുതിര്‍ത്തതല്ലെന്നും സാമൂഹിക വ്യവസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്‌തെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹന്‍ലാലിനെതിരെ കൈതോക്ക് ചുണ്ടിയിട്ടില്ലെന്നും അലന്‍സിയര്‍ പറയുന്നു, മോഹന്‍ലാലിന്റെ അഭിനയത്തെ എന്നും ആരാധനയോടെ മാത്രമാണ് കണ്ടിട്ടുളളത്. വ്യവസ്ഥിതിക്കെതിരെ സര്‍ക്കാസത്തിലൂടെ പ്രതികരിച്ചത് തെറ്റായി വ്യാഖാനിക്കപ്പെട്ടതാണ്, അലന്‍സിയര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക