Image

ഇടുക്കി, എറണാകുളം ജില്ലക്കാര്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം

Published on 09 August, 2018
   ഇടുക്കി, എറണാകുളം ജില്ലക്കാര്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം


തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
പരിഭ്രാന്തരാകാതിരിക്കുകയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക
ഷട്ടറുകള്‍ തുറക്കുന്നത്‌ കാണാന്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്‌.
 ഒരു കാരണവശാലും ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്‌. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി കൂട്ടംകൂടി നില്‍ക്കുന്നതും സെല്‍ഫി എടുക്കുന്നതും ഒഴിവാക്കുക. നദില്‍ കുളിക്കുന്നതും തുണി നനയ്‌ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക.

 പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ പ്ലാസ്റ്റിക്ക്‌ ബാഗുകളില്‍ എളുപ്പത്തില്‍ എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്ത്‌ വീട്ടില്‍ സൂക്ഷിക്കുക.

 ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍ വൈദ്യുതാഘാതം ഒഴിവാക്കുന്നതിനായി മെയിന്‍ സ്വിറ്റ്‌ ഓഫ്‌ ആക്കുക.

 വൈദ്യുതോപകരണങ്ങള്‍, വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക.

 വീട്ടില്‍ അസുഖമുള്ളവരോ അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക.
വെള്ളപ്പൊക്കം ഉണ്ടായാല്‍ ആദ്യം അവരെ മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമങ്കില്‍ അവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കുക.

 വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റുകയോ അതിന്‌ പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചുവിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക്‌ പൊതുവില്‍ നീന്താന്‍ കഴിയുമെന്ന്‌ ഓര്‍ക്കുക.

 2013ല്‍ ഇടമലയാര്‍ അണക്കെട്ട്‌ തുറന്നുവിട്ടപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം

 ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക.

അടിയന്തര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന്‌ വീട്ടിലുള്ളവര്‍ക്ക്‌ നിര്‍ദേശം നല്‍കുക

 ഓരോ വില്ലേജിലേയും ആളുകള്‍ക്ക്‌ മാറാനാകുന്ന സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാത്‌ പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും അവിടേക്ക്‌ എത്രയും പെട്ടെന്ന്‌ സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക

 വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങല്‍ലേക്ക്‌ മാറ്റി നിര്‍ത്തിയിടുക.

 താഴ്‌ന്ന പ്രദേശത്തെ ഫല്‍റ്റുകളില്‍ ഉള്ളവര്‍ ഫല്‍റ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ നിര്‍ത്തിയിടുക

രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്‍കാന്‍ പോകുക. മറ്റുള്ളവര്‍ അവര്‍ക്ക്‌ പിന്തുണ കൊടുക്കുക.

 ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍സ്‌ സെന്റര്‍ നമ്പറുകള്‍:

എറണാകുളം 0484-2423513, 7902200300, 7902200400
ഇടുക്കി 0486-2233111, 9061566111, 9383463036
തൃശൂര്‍ 0487-2362424, 9447074424.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക