Image

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കനത്ത മഴയും മൂലം വയനാട്, ജില്ലാ ഭരണകൂടം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

Published on 09 August, 2018
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കനത്ത മഴയും മൂലം വയനാട്, ജില്ലാ ഭരണകൂടം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
വയനാട്ടില്‍ ജില്ലാ ഭരണകൂടം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കനത്ത മഴയും മൂലം വയനാട് ഒറ്റപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി 398.71 മില്ലിമീറ്റര്‍ മഴയാണ് വയനാട്ടില്‍ പെയ്തത്.

ജില്ലയിലെ പുഴകള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മണ്ണിടിഞ്ഞ് വൈത്തിരിയില്‍ വീട്ടമ്മ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ജില്ലയിലെ പ്രധാന പാതയായ താമരശേരി ചുരത്തില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചുരത്തില്‍ മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്. 

രക്ഷാപ്രവര്‍ത്തനത്തിന് വിവിധ സേനകളെ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിരവാരണ സേനയുടെയും സൈന്യത്തിന്റെയും സഹായം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഉടന്‍ വയനാട്ടിലെത്തുമെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക