Image

കൊച്ചി നഗരത്തിലെ ഓടയില്‍ യുവതിയുടെ അഴുകിയ മൃതദേഹം

Published on 09 August, 2018
കൊച്ചി നഗരത്തിലെ ഓടയില്‍ യുവതിയുടെ അഴുകിയ മൃതദേഹം
എറണാകുളം ബാനര്‍ജി റോഡില്‍ കണ്ണംകുന്നം ആശ്രമത്തിന് സമീപത്തെ ഓടയില്‍ യുവതിയുടെ അഴുകിയ മൃതദേഹം. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകര്‍ന്ന നിലയിലായിരുന്നു. ഈ സ്ലാബുകള്‍ക്ക് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി സ്ഥലത്ത് അലഞ്ഞുതിരിഞ്ഞു നടന്നയാളാണ് മരിച്ച സ്ത്രീയെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതില്‍ നിന്നും സ്ലാബ് തകര്‍ന്ന ഓടയില്‍ കാല്‍ വഴുതിവീണാണ് മരിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക