Image

ബി.സി.സി.ഐയുടെ കരട് ഭരണഘടനക്ക് സുപ്രീംകോടതി അംഗീകാരം നല്‍കി

Published on 09 August, 2018
ബി.സി.സി.ഐയുടെ കരട് ഭരണഘടനക്ക് സുപ്രീംകോടതി അംഗീകാരം നല്‍കി

ബി.സി.സി.ഐയുടെ കരട് ഭരണഘടനക്ക് സുപ്രീംകോടതി അംഗീകാരം നല്‍കി. ചില മാറ്റങ്ങളോടെയാണ് കരട് ഭരണഘടനക്ക് സുപ്രീംകോടതി അംഗീകാരം നല്‍കിയത്.

30 ദിവസത്തിനുള്ളില്‍ ഭരണഘടന പ്രാബല്യത്തില്‍ വരുത്താനുള്ള നടപടികള്‍ തുടങ്ങാന്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബി.സി.സി.ഐയില്‍ പദവി വഹിച്ച ഒരാള്‍ക്ക് വീണ്ടും സംഘടനയിലെ സ്ഥാനം വഹിക്കുന്നതിന് മുമ്ബായി ഇടവേള വേണമെന്ന ലോധ കമ്മിറ്റി നിര്‍ദേശത്തിലും സുപ്രീംകോടതി മാറ്റം വരുത്തി. രണ്ട് തവണ തുടര്‍ച്ചയായി ബി.സി.സി.ഐയുടെ പദവി വഹിച്ചയാള്‍ക്ക് മാത്രമാണ് ഇടവേള വേണ്ടി വരിക.

ബി.സി.സി.ഐയില്‍ ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്ന ലോധ കമ്മിറ്റി നിര്‍ദേശം സുപ്രീംകോടതി പുന:പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ നിന്നുള്ള മുംബൈ, വിദര്‍ഭ, സൗരാഷ്ട്ര, ഗുജറാത്തില്‍ നിന്നുള്ള വഡോദര, റെയില്‍വേയ്‌സ് എന്നീ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് സുപ്രീംകോടതി സ്ഥിരം മെമ്ബര്‍ഷിപ്പ് അനുവദിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അംഗീകാരം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക