Image

കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരെക്കുറിച്ച്‌ വിവരമില്ല

Published on 09 August, 2018
കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരെക്കുറിച്ച്‌ വിവരമില്ല
മുനന്പം തീരത്തു കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒന്‍പത് പേരെക്കുറിച്ച്‌ ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. കോസ്റ്റ് ഗോര്‍ഡും നാവിക സേനയും മറൈന്‍ എന്‍ഫോഴ്സ്മെന്‍റിലെ ഉദ്യോഗസ്ഥരുമാണ് തെരച്ചില്‍ തുടരുന്നത്. മുനന്പത്തു നിന്നുള്ള മത്സ്യതൊഴിലാളികളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്‍റെയും കപ്പലുകളും മൂന്ന് ഹെലികോപ്റ്ററുകളുമാണ് തെരച്ചിലില്‍ പങ്കെടുക്കുന്നത്. നാ​വി​ക സേ​ന​യു​ടെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന തെ​ര​ച്ചി​ലു​ക​ള്‍​ക്കു പു​റ​മേ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് 70 മീ​റ്റ​റി​ല​ധി​കം ആ​ഴ​മു​ള്ള​തി​നാ​ല്‍ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗി​ച്ച്‌ തെ​ര​ച്ചി​ല്‍ ന​ട​ത്താ​ന്‍ ക​ഴി​യു​മോ​യെ​ന്ന​തി​ല്‍ നേ​വി അ​ധി​കൃ​ത​ര്‍ ആ​ശ​ങ്ക​യും പങ്കുവയ്ക്കുന്നുണ്ട്. 

കാ​ണാ​താ​യ എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തു​ന്ന​തു​വ​രെ തെ​ര​ച്ചി​ല്‍ തു​ട​രാ​നാ​ണു തീ​രു​മാ​നം. നാ​വി​ക-​തീ​ര​ര​ക്ഷാ സേ​ന​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സം​യു​ക്ത​മാ​യി ബുധനാഴ്ച തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 3.30ന് ​മു​ന​ന്പം തീ​ര​ത്തു ​നി​ന്ന് 24 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ന​ന്പം തീ​ര​ത്തു​ നി​ന്നു 14 പേ​രു​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ "ഓ​ഷ്യാ​നി​ക്' എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അപകടത്തിന് പിന്നാലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക