Image

റാഷിദ ത്‌ലൈബ് : യുഎസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം വനിത

Published on 09 August, 2018
റാഷിദ ത്‌ലൈബ് : യുഎസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം വനിത
മിഷിഗണ്‍: യുഎസ് കോണ്‍ഗ്രസിലേക്ക് എത്തുന്ന ആദ്യ മുസ്ലിം വനിത എന്ന ചരിത്രം സൃഷ്ടിച്ച് റാഷിദ ത്‌ലൈബ്. സെനറ്റിലെത്തുന്ന ആദ്യ പലസ്തീനിയന്‍ അമേരിക്കന്‍ വംശജയുമാണ് റാഷിദ. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് നാല്പത്തിരണ്ടുകാരിയായ റാഷിദ ത്‌ലൈബ് മത്സരിച്ചത്.
മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളോ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളോ മത്സരരംഗത്തുണ്ടായിരുന്നില്ല. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ റാഷിദ എതിരില്ലാതെ വിജയിക്കാനുള്ള സാധ്യതകള്‍ ഉറപ്പായി.1965 മുതല്‍ തല്‍സ്ഥാനത്ത് ഉണ്ടായിരുന്ന ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ച ജോണ്‍ കോണ്‍യേഴ്‌സിന്റെ സ്ഥാനത്തേക്കാണ് റാഷിദ എത്തുന്നത്.
അമേരിക്കന്‍ മുസ്‌ലിങ്ങള്‍ക്ക് എതിരായ അക്രമം വര്‍ധിച്ചു വരുന്നത് തന്നെ മത്സരിക്കാന്‍ പ്രേരിപ്പിച്ചതായി റാഷിദ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക