Image

ഫിലഡല്‍ഫിയാ ക്രിസ്‌തോസ് ക്ലാസ്സിക്കല്‍ ബാസ്ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഏബ്രഹാം മാത്യൂ Published on 09 August, 2018
ഫിലഡല്‍ഫിയാ ക്രിസ്‌തോസ് ക്ലാസ്സിക്കല്‍ ബാസ്ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്:  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫിലഡല്‍ഫിയാ. ക്രിസ്‌തോസ് മാര്‍ത്തോമ്മാ യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ 2018ലെ ക്ലാസ്സിക്കല്‍ ബാസ്ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്് ആഗസ്റ്റ് 11 ശനിയാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ ഹാറ്റ്‌ബെറോയിലെ 2950 ടേന്‍പൈക്ക് ഡ്രൈവില്‍ ഉള്ള പെന്‍സില്‍വേനിയാ റെനിഗെയിഡ്‌സ് ജിമ്മില്‍ വെച്ച് നടക്കും.

ഫിലദല്‍ഫിയാ, ന്യൂജേഴ്‌സി , ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ദേവാലയങ്ങലിലെ യുവജനങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, ബഥേല്‍ മാര്‍ത്തോമ്മാ, ക്രൈസ്റ്റ് അസംബ്ലി ഓഫ് ഗോഡ്, ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച്, ഡെലവേര്‍വാലി മാര്‍ത്തോമ്മാ ചര്‍ച്ച് , എപ്പിഫനി മാര്‍ത്തോമ്മാ, ന്യൂേജഴ്‌സി ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ടീം, ന്യൂയോര്‍ക്ക് ന്യൂ ടെസ്റ്റമെന്റ ് ടീം, ഫിലദല്‍ഫിയാ മാര്‍ത്തോമ്മാ ടീം, ഫിലദല്‍ഫിയാ ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ അസംബ്ലി ടീം, സെന്റ ് ജൂഡ് മലങ്കര, സെന്റ ് മേരീസ് ലിന്‍ബ്രൂക്ക്, സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് ഫിലദല്‍ഫിയാ, സെന്റ ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്, ന്യൂയോര്‍ക്കിലെ സെന്റ് വിന്‍സന്റ ് മലങ്കര, സീറോ മലബാര്‍ കാത്തലിക് ഫിലദല്‍ഫിയാ എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ വിജയത്തിനു വേണ്ടി ഒരു കൂട്ടം യുവജനങ്ങള്‍ മാസങ്ങളായി ശക്തമായ പ്രവര്‍ത്തനമാണ് നടത്തി വരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, വിനു ഏബ്രഹാം 215-900-0423
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക