Image

വെള്ളപ്പൊക്ക ഭീതിയില്‍ ആലുവ

Published on 09 August, 2018
വെള്ളപ്പൊക്ക ഭീതിയില്‍ ആലുവ


ആലുവ: ഇടമലയാറില്‍ നിന്നുള്ള വെള്ളം ആലുവ ഭാഗത്തേക്ക്‌ എത്തിയതോടെ എറണാകുളം ജില്ലയിലെ പെരിയാറിന്റെ തീരങ്ങളില്‍ താഴ്‌ന്നപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. നെടുമ്‌ബാശേരി വിമാനതാവളത്തിന്‌ സമീപം ചെങ്ങല്‍ തോടിനാല്‍ ചുറ്റപ്പെട്ട തുറവുകര ഭാഗം ഒറ്റപ്പെട്ടു. പ്രദേശവാസികള്‍ സുരക്ഷിതമാര്‍ഗം തേടി തുടങ്ങി.

പരിഭ്രമിക്കാനില്ലെന്ന അധികൃതരുടെ ആവര്‍ത്തിച്ചുള്ള വാക്ക്‌ വിശ്വസിച്ച്‌ കൂടുതല്‍ തയാറെടുപ്പുകള്‍ നടത്താതിരുന്ന ജനങ്ങള്‍ ജില്ലാ ഭരണകൂടത്തിക്കെതിരെ അമര്‍ഷത്തിലാണ്‌. പെരിയാറില്‍ നിന്നുള്ള ചെങ്ങല്‍ തോടിനാല്‍ ചുറ്റപ്പെട്ട തുറവുകര ഭാഗത്തെ ജനങ്ങള്‍ ഇക്കുറിയും ഒറ്റപെട്ടു.
പെരിയാറിലെ തീരപ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലായി. താലൂക്കില്‍ നാല്‌ ദുരിതാശ്വാസ ക്യാമ്‌ബുകള്‍ തുടങ്ങി. പ്രദേശത്തെവിദ്യാലയങ്ങള്‍ ഉച്ചയോടെ തന്നെ കുട്ടികളെ മടക്കി അയച്ചു.

ദുരന്തനിവാരണ സേന ആലുവ വൈ .എം സി എ ക്യാമ്‌ബ്‌ സൈറ്റില്‍ ക്യാംപ്‌ ചെയ്യുകയാണ്‌.വിമാനതാവളത്തില്‍ വി.ജെ കുര്യന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന്‌ അടിയന്തിര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക