Image

സംയുക്ത സുവിശേഷ മഹായോഗം ഡാളസില്‍ ഇന്ന് തുടക്കം കുറിക്കും.

ഷാജി രാമപുരം Published on 10 August, 2018
സംയുക്ത സുവിശേഷ മഹായോഗം ഡാളസില്‍ ഇന്ന് തുടക്കം കുറിക്കും.
ഡാളസ്: കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാളസില്‍ നടത്തപ്പെടുന്ന 21-മത് സംയുക്ത സുവിശേഷ മഹായോഗം ഇന്ന് മാര്‍ത്തോമ്മ സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപനും മാര്‍ത്തോമ്മ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റും ആയ ബിഷപ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് ഉത്ഘാടനം ചെയ്യും.

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ആര്‍ച്ച് ബിഷപ്പും തിരുവല്ലാ രൂപതയുടെ അധിപനും ആയ ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് ആണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുന്നത്.

ആഗസ്റ്റ് 10 മുതല്‍ 12 വരെ(വെള്ളി, ശനി, ഞായര്‍)വൈകീട്ടാ 6 മണി മുതല്‍ 9 മണി വരെ ഡാളസിലെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍(14113  Dennis Lane, Farmers Brach, Texas-75234) വെച്ചാണ് സംയുക്ത സുവിശേഷ മഹായോഗം നടത്തപ്പെടുന്നത്.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഡാളസില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടയാണ് കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്(KECF) ഡാളസിലെ വിവിധ സഭകളില്‍പ്പെട്ട ഇരുപത്തിഒന്ന് ഇടവകള്‍ ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഡാളസിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇന്ന് തുടക്കം കുറിക്കുന്ന കണ്‍വെന്‍ഷനിലേക്ക് ഡാളസിലെ എല്ലാ ക്രിസ്തീയ വിശ്വാസികളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് റവ.ഫാ.മത്തായി മണ്ണൂര്‍ വടക്കേതില്‍, ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

സംയുക്ത സുവിശേഷ മഹായോഗം ഡാളസില്‍ ഇന്ന് തുടക്കം കുറിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക