Image

പ്രളയദുരന്തം :ഓണാഘോഷച്ചിലവുകള്‍ ദുരിതാശ്വാസത്തിന് ആര്‍ട് ഓഫ് ലിവിംഗ് കേരള ആഹ്വാനം ചെയ്യുന്നു !

ശ്രീരാജ് കടക്കല്‍ Published on 10 August, 2018
പ്രളയദുരന്തം :ഓണാഘോഷച്ചിലവുകള്‍ ദുരിതാശ്വാസത്തിന്  ആര്‍ട്  ഓഫ് ലിവിംഗ് കേരള ആഹ്വാനം ചെയ്യുന്നു !
കോഴിക്കോട്.വയനാട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ഇടുക്കി തുടങ്ങിയ പ്രളയബാധിത മേഖലകളില്‍  കിടപ്പാടം വസ്തുവകകള്‍, മറ്റുവിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടും അപകടങ്ങളില്‍  പെട്ടും തീരാ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ ആകാവുന്ന വിധം സഹായിക്കാന്‍ കേരളത്തിലെ മുഴുവന്‍ ആര്‍ട് ഓഫ് ലിവിംഗ് കുടുംബാംങ്ങള്‍ക്കൊപ്പം മറ്റുള്ളവരും  ഓണാഘോഷം മാറ്റിവെച്ചുകൊണ്ട് രംഗത്തിറങ്ങണമെന്ന്  ആര്‍ട് ഓഫ് ലിവിംഗ് കേരള സ്‌നേഹപൂര്‍വ്വം ആഹ്വാനം ചെയ്യുന്നു .പ്രളയ ബാധിത മേഖലകളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് ബന്ധപ്പെടുന്നതിനായി ആര്‍ട് ഓഫ് ലിവിംഗ് നിയന്ത്രണത്തില്‍ കൊച്ചിയില്‍ പ്രത്യേക  ഓഫീസ് പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്.

ദുരന്ത മേഖലകളിലെ ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണം, കുടിവെള്ളം, വസ്ത്രം, പുതപ്പുകള്‍, മരുന്നുകള്‍ മറ്റു അവശ്യ വാസ്തുക്കള്‍ തുടങ്ങിയവ എത്രയും വേഗത്തില്‍ എത്തിക്കാനുള്ള  സേവാപ്രവര്‍ത്തനത്തില്‍ കേരളത്തിലെ മുഴുവന്‍ ആര്‍ട് ഓഫ് ലിവിംഗ് മെമ്പര്‍മാരും രംഗത്തിറങ്ങണമെന്നും ആര്‍ട് ഓഫ് ലിവിംഗ് കേരള ആവശ്യപ്പെടുന്നു.

ആലപ്പുഴജില്ലയില്‍  മഴക്കെടിതി അനുഭവിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷത്തിലധികം രൂപയുടെ അവശ്യ വസ്തുക്കള്‍ പ്രാരംഭമായി ആര്‍ട് ഓഫ് ലിവിങ് നല്‍കിക്കഴിഞ്ഞു '
ദുരന്തമേഖലകളില്‍ സേവനമനുഷ്ഠിക്കാന്‍ തയ്യാറുള്ള ആര്‍ട് ഓഫ് ലിവിങ് വളണ്ടിയര്‍മാര്‍ ആര്‍ട് ഓഫ് ലിവിംഗ് ജില്ലാ കേന്ദ്രങ്ങളുമായി എത്രയും വേഗം ബന്ധപ്പെടേണ്ടതാണെന്ന് ആര്‍ട് ഓഫ് ലിവിംഗ് കേരള സംസ്ഥാന  ചെയര്‍മാന്‍ എസ്. എസ്. ചന്ദ്രസാബു വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നു. ആര്‍ട് ഓഫ് ലിവിങ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 9446665017, 09847219244

പ്രളയദുരന്തം :ഓണാഘോഷച്ചിലവുകള്‍ ദുരിതാശ്വാസത്തിന്  ആര്‍ട്  ഓഫ് ലിവിംഗ് കേരള ആഹ്വാനം ചെയ്യുന്നു !പ്രളയദുരന്തം :ഓണാഘോഷച്ചിലവുകള്‍ ദുരിതാശ്വാസത്തിന്  ആര്‍ട്  ഓഫ് ലിവിംഗ് കേരള ആഹ്വാനം ചെയ്യുന്നു !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക