Image

മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ അപകടനിലയ്‌ക്ക്‌ താഴെ

Published on 10 August, 2018
മുല്ലപ്പെരിയാര്‍ ജലനിരപ്പ്‌ അപകടനിലയ്‌ക്ക്‌ താഴെ

മുല്ലപ്പെരിയാര്‍: കനത്ത മഴ മൂലം ഇടുക്കി ഡാം നിറഞ്ഞു ചെറുതോണി അണക്കെട്ടിന്‍റെ നാല്‌ ഷട്ടറുകള്‍ തുറക്കേണ്ടിവന്നപ്പോഴും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ അപകടകരമായി ഉയരാത്തത്‌ കേരളത്തിന്‌ വലിയ ആശ്വാസമാണ്‌. ഈ സമയത്ത്‌ തമിഴ്‌നാട്ടില്‍ മഴ തീരെ കുറവായതിനാല്‍ നല്ല അളവില്‍ വെള്ളം തമിഴ്‌നാട്‌ എടുക്കുന്നതാണ്‌ ഈയവസരത്തില്‍ തുണയായത്‌.

അണക്കെട്ടിന്‍റെ നിശ്ചയിച്ചിട്ടുള്ള സംഭരണശേഷി 142 അടിയാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ വെള്ളിയാഴ്‌ച 134.50 അടിയായി ഉയര്‍ന്നു. വ്യാഴാഴ്‌ചയിത്‌ 133.60 അടിയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക