Image

ശനിയാഴ്ച ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് നാസ

Published on 10 August, 2018
ശനിയാഴ്ച  ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് നാസ
ശനിയാഴ്ച ലോകമെമ്ബാടും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് അമേരിക്കന്‍ ബഹിരാകാശ എജന്‍സിയായ നാസ അറിയിച്ചു. ഈ അവസരത്തില്‍ ചന്ദ്രന്‍ ഭാഗികമായി സൂര്യനെ മറയ്‌ക്കുകയും അര്‍ദ്ധചന്ദ്രാകൃതിയിലുളള ഗ്രഹണം ദൃശ്യമാവുകയും ചെയ്യും.

നഗ്ന നേത്രങ്ങളിലൂടെ ഗ്രഹണം വീക്ഷിക്കരുതെന്നും,​ ഇതിനായി പ്രത്യേക കണ്ണടകള്‍ ഉപയോഗിക്കണമെന്നും പുറത്തു വിട്ട പത്രക്കുറിപ്പില്‍ നാസ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഉച്ചയ്‌ക്ക് 1:32 മുതല്‍ 5 മണി വരെ ആയിരിക്കും ഗ്രഹണം ദൃശ്യമാവുക.

ഇന്ത്യക്ക് പുറമേ എഷ്യയുടെ വടക്ക്,​ പടിഞ്ഞാറന്‍ ഭാഗങ്ങളിലും യൂറോപ്പ്, അമേരിക്കഎന്നിവിടങ്ങളിലും ഭാഗിക സൂര്യഗ്രഹണം കാണാന്‍ കഴിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക