Image

ഹയര്‍ സെക്കന്ററി അധ്യാപകരുടെ സ്ഥലമാറ്റ പട്ടിക റദ്ദാക്കണമെന്ന് ശിപാര്‍ശ

Published on 30 March, 2012
ഹയര്‍ സെക്കന്ററി അധ്യാപകരുടെ സ്ഥലമാറ്റ പട്ടിക റദ്ദാക്കണമെന്ന് ശിപാര്‍ശ
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി അധ്യാപകരുടെ സ്ഥലമാറ്റ പട്ടിക റദ്ദാക്കണമെന്ന് അന്വേഷണ സമിതിയുടെ ശിപാര്‍ശ. പലര്‍ക്കും അനര്‍ഹമായി സ്ഥലംമാറ്റം നല്‍കിയതായി സമിതി കണ്‌ടെത്തി. സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്‌ടോയെന്ന് സംശയമുണ്‌ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയോഗിച്ച അന്വേഷണ സമിതി വിലയിരുത്തി. 2011-12 കാലഘട്ടത്തിലെ ഹയര്‍ സെക്കന്ററി അധ്യാപകരുടെ സ്ഥലമാറ്റത്തില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്‌ടെന്ന് ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക