Image

ഇ.പി മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു; വ്യവസായം തന്നെ, തദ്ദേശസ്വയംഭരണം എ.സി മൊയ്തീന്, ജലീലിന് ഉന്നതവിദ്യാഭ്യാസം

Published on 10 August, 2018
ഇ.പി മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു; വ്യവസായം തന്നെ, തദ്ദേശസ്വയംഭരണം എ.സി മൊയ്തീന്, ജലീലിന് ഉന്നതവിദ്യാഭ്യാസം
തിരുവനന്തപുരം:  മന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച തന്നെ. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി ഇ.പി ജയരാജനെ തിരികെ മന്ത്രിസഭയില്‍ എടുക്കാനും പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും തീരുമാനിച്ചു. എല്‍ ഡി എഫിന്റെ സംസ്ഥാന കമ്മറ്റി 13ാം തിയതി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ സിപിഎമ്മിന്റെ ആവശ്യം അവതരിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. 

19 അംഗ മന്ത്രിസഭ ഇരുപതംഗ മന്ത്രിസഭയായി വിപലീകരിക്കണമെന്നാണ് സി പി എമ്മിന്റെ നിര്‍ദേശം. വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകളാണ് ഇ.പി. ജയരാജന് നല്‍കുക. ജവീീേ: ട െൃലലസലവെ സത്യപ്രതിജ്ഞയുടെ തിയതി മുഖ്യമന്ത്രിയും ഗവര്‍ണറും ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഓഗസ്റ്റ് 14 നാകും സത്യപ്രതിജ്ഞയെന്നാണ് സൂചന. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടാണ് ജയരാജന്‍ രാജിവച്ചത്. നിലവില്‍ ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്  എസി മൊയ്തീനാണ്. 

മറ്റ് സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. എ.സി മൊയ്തീന് തദ്ദേശ ഭരണവകുപ്പ്, (പഞ്ചായത്ത്മുനിസിപ്പാലിറ്റി. കോര്‍പറേഷന്‍, റൂറല്‍ ഡെവലപ്‌മെന്റ്, ടൗണ്‍ പ്ലാനിങ്, റീജിയണല്‍ ഡെവലപ്‌മെന്റ് അതോറിറ്റി, കില) എന്നിവയുടെ ചുമതലയായിരിക്കും ലഭിക്കുക. കെ ടി ജലീലിനാണ് ഇപ്പോള്‍ ഈ വകുപ്പിന്റെ ചുമതലയുള്ളത്. മന്ത്രിസഭയില്‍ സിപിഎമ്മിന് 12 അംഗങ്ങളാണുള്ളത്. ഇവരില്‍ എല്ലാവരുടെയും വകുപ്പില്‍ മാറ്റം വരുത്തണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശമെന്നും എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക