Image

ആഡംബര കാര്‍ ഇറക്കുമതി: അലക്‌സ് സി. ജോസഫ് ജയില്‍ മോചിതനായി

Published on 30 March, 2012
ആഡംബര കാര്‍ ഇറക്കുമതി: അലക്‌സ് സി. ജോസഫ് ജയില്‍ മോചിതനായി
കൊച്ചി: ആഡംബര കാര്‍ ഇറക്കുമതി കേസിലെ മുഖ്യപ്രതി അലക്‌സ് സി. ജോസഫ് ജയില്‍ മോചിതനായി. അലക്‌സിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അദ്ദേഹത്തെ മോചിതനാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കോഫെ പോസ നിയമപ്രകാരം കഴിഞ്ഞ മൂന്ന് മാസമായി അലക്‌സ് കരുതല്‍ തടങ്കലിലായിരുന്നു. 

മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും താന്‍ നിരപരാധിയാണെന്നും അലക്‌സ് പറഞ്ഞു. താന്‍ ഇതുവരെ വിദേശത്ത് പോയിട്ടില്ല. കേസില്‍ താന്‍ നിരപരാധിയാണെന്ന് കണ്ടാണ് ഹൈക്കോടതി തന്നെ മോചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക