Image

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ 2019; ലോഗോ ഹ്യൂസ്റ്റനില്‍ പ്രകാശനം ചെയ്തു

എ.സി. ജോര്‍ജ്ജ് Published on 10 August, 2018
സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ 2019; ലോഗോ ഹ്യൂസ്റ്റനില്‍ പ്രകാശനം ചെയ്തു
ഹ്യൂസ്റ്റന്‍: അമേരിക്കയിലെ ചിക്കാഗോ സീറോമലബാര്‍ കത്തോലിക്കാരൂപതാ അല്‍മായരുടെ ഏഴാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ “”ലോഗോ’’ കണ്‍വെന്‍ഷന്റെ ആതിഥേയ നഗരമായ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറിസിറ്റിയിലുള്ള സെന്റ്‌ജോസഫ് ഫൊറോന കത്തോലിക്കാ ദേവാലയത്തില്‍വച്ച് പ്രകാശനം ചെയ്തു.

ആഗസ്റ്റ് 5-ാം തീയതിഞായറാഴ്ചരാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബ്ബാനക്കുശേഷം നിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കിഇടവകവികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കണ്‍വെന്‍ഷന്‍ “”ലോഗോ’’ ഭക്തിനിര്‍ഭരമായഅന്തരീക്ഷത്തില്‍ പ്രകാശനം നടത്തി. സെന്റ്‌ജോസഫ്‌ഫൊറോന ദേവാലയത്തിലെയൂത്ത്‌വിംഗാണ് ആശയ അര്‍ത്ഥസമ്പുഷ്ടമായ  ഈ “”ലോഗോ’’ രൂപകല്പന ചെയ്തത്. വടക്കെ അമേരിക്കയിലേക്ക് കുടിയേറിയ സെന്റ്‌തോമസ് സീറോമലബാര്‍ കത്തോലിക്കാവിശ്വാസികളുടെ ജ്വലിക്കുന്ന പൈതൃകംഉള്‍ക്കൊണ്ടണ്ടണ്ടള്ളുന്നണ്ട, അമേരിക്കന്‍ ദേശീയ പതാകയുടെമീതെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന സീറോമലബാര്‍ കത്തോലിക്കാകുരിശുംമറ്റ് അനുബന്ധചിഹ്നങ്ങളും ഈ കണ്‍വെന്‍ഷന്‍ “”ലോഗോ’’യുടെ പ്രത്യേകതയാണ്.  വിശ്വാസാധിഷ്ഠിതമായ അനേകംമഹത്തായസന്ദേശങ്ങളാണ് ഈ “”ലോഗോ’’യിലൂടെ ഉദ്‌ഘോഷിക്കുന്നത്.

“”ലോഗോ’’ പ്രകാശനയോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടകചിറ സംസാരിച്ചു. 2019 ആഗസ്റ്റ് 1 മുതല്‍ 4 വരെ ഹ്യൂസ്റ്റനിലെ ഹില്‍ട്ടന്‍ അമേരിക്കാസ്, ജോര്‍ജ്ജ് ബ്രൗണ്‍ കണ്‍വെന്‍ഷന്‍ വേദികളിലായി നടക്കാനിരിക്കുന ചിക്കാഗോ രൂപതയുടെ ഈ കണ്‍വെന്‍ഷന് ആതിഥേയംവഹിക്കുന്ന സെന്റ്‌ജോസഫ്‌സ്‌ഫൊറോന ഇടവകഅംഗങ്ങള്‍ക്കും, ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സീറോ മലബാര്‍കത്തോലിക്കാ വിശ്വാസി സമൂഹത്തിനും കണ്‍വെന്‍ഷന്റെ പൂര്‍ണ്ണ വിജയത്തണ്ടിനായി ഒരു നല്ല പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. കണ്‍വെന്‍ഷന്റെ കോ-കണ്‍വീനറായഇടവകവികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കണ്‍വെന്‍ഷന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയുംവിവിധ പരിപാടികളെപ്പറ്റിയുംഹൃസ്വമായി പരാമര്‍ശിച്ചു പ്രസംഗിച്ചു. സെപ്തംബര്‍16-ാം തീയതി ചിക്കാഗോസീറോമലബാര്‍ കത്തോലിക്കാരൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്ഔദ്യോഗികമായിഹ്യൂസ്റ്റനില്‍വച്ച് നിര്‍വ്വഹിക്കും. അദ്ദേഹം കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനറായും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്‌രക്ഷാധികാരിയായും, പ്രവര്‍ത്തിക്കും.

കണ്‍വെന്‍ഷന്‍ “”ലോഗോ’’യുടെ രൂപകല്പന നിര്‍വ്വഹിക്കാന്‍ നേതൃത്വം നല്‍കിയ
ഇടവകയിലെ യൂത്ത് വിംഗ്പ്രവര്‍ത്തകരായ മിതുല്‍ ജോസ്, സോണിയ കുര്യന്‍ എന്നിവരെചടങ്ങില്‍ അനുമോദിച്ചു. ഇടവകഅസിസ്റ്റന്റ്‌വികാരി ഫാ. രാജീവ് ഫിലിപ്പ്, മിതുല്‍ ജോസ്, സോണിയ കുര്യന്‍, തുടങ്ങിയവര്‍ കണ്‍വെന്‍ഷനിലെ യുവജന പ്രാതിനിധ്യത്തേയും യുവജനങ്ങളുടെവിവിധ പരിപാടികളേയും ആധാരമാക്കി സംസാരിച്ചു.അമേരിക്കയിലെ വിവിധ സീറോമലബാര്‍ ഇടവകകളില്‍ നിന്നും,മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നുമൊക്കെയായിഅയ്യായിരത്തില്‍പരംവിശ്വാസികളെയാണ് ഈ കണ്‍വെന്‍ഷനില്‍ പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കണ്‍വെന്‍ഷന്‍ കമ്മിറ്റികളെപ്പറ്റിയും വൈവിദ്ധ്യമേറിയ പരിപാടികളെപ്പറ്റിയും, രജിസ്‌ട്രേഷനെപ്പറ്റിയുമുള്ളവിശദാംശങ്ങള്‍ കണ്‍വെന്‍ഷന്‍ വെബ്‌സൈറ്റില്‍ അതാതുസമയങ്ങളില്‍ പോസ്റ്റ്‌ചെയ്യുന്നതുമായിരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
http://smnchouston.org/
സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ 2019; ലോഗോ ഹ്യൂസ്റ്റനില്‍ പ്രകാശനം ചെയ്തുസീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ 2019; ലോഗോ ഹ്യൂസ്റ്റനില്‍ പ്രകാശനം ചെയ്തുസീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ 2019; ലോഗോ ഹ്യൂസ്റ്റനില്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക