Image

മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 25 ന്ഫിലാഡെല്‍ഫിയയില്‍

Published on 10 August, 2018
മാപ്പ് ഓണാഘോഷം ഓഗസ്റ്റ് 25 ന്ഫിലാഡെല്‍ഫിയയില്‍
ഫിലാഡെല്‍ഫിയ: ഫിലാഡെല്‍ഫിയ നിവാസികള്‍ക്ക്  ഗ്യഹാതുരത്വം ഉണര്‍ത്തുന്ന  ഓര്‍മ്മകളുടെ  പൂക്കാലം സമ്മാനിച്ചുകൊണ്ട് മലയാളി  അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ (മാപ്പ്) യുടെ ഓണാഘോഷം 2018 ഓഗസ്റ്റ് 25 ശനിയാഴ്ച 10 മുതല്‍  4 മണിവരെ ഫിലാഡെല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

മലയാള നാടിന്റെ മഴക്കെടുതികളുടെ വേദന ഈ വര്‍ഷ െത്ത ഓണാഘോഷത്തിന്  മങ്ങലേല്‍പ്പിക്കുന്നു.  കഷ്ടത നേരിടുന്ന സഹോദരങ്ങളുടെ  ദു:ഖത്തില്‍ മാപ്പും പങ്കുചേരുന്നു.  എല്ലാ പ്രവാസി സുഹൃത്തുക്കളേയും  ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

വിഭവസമൃദ്ധമായ ഓണസദ്യ , വിവിധ കലാകാരന്മാരും കലാകാരികളും  അണിനിരക്കുന്ന  ഏറ്റവും മികച്ച  കലാപ്രകടനങ്ങള്‍, അറിവിന്റെ  വാതായനങ്ങളിലേക്ക്  വിരല്‍ ചൂണ്ടുന്ന ഓണസന്ദേശം, എന്നിവ ഏവര്‍ക്കും നവ്യാനുഭൂതി സൃഷ്ടിക്കും ഫോമയിലെ ദേശീയ നേതാക്കളുടേയും ഇതരസംഘടന  പ്രതിനിധികളുടേയും സാന്നിദ്ധ്യം ചടങ്ങില്‍  ഉണ്ടായിരിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക്.....അനു സ്കറിയ-പ്രസിഡന്റ്  267 496 2423 തോമസ് ചാണ്ടി - സെക്രട്ടറി 201 446 5027  ഷാലു പുന്നൂസ് -ട്രഷറര്‍ 203 482 9123   

വാര്‍ത്ത: സന്തോഷ് ഏബ്രാഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക