Image

മാഗിന്റെ ഓണാഘോഷം ഓഗസ്റ്റ് 18-ന്

മാത്യു വൈരമണ്‍ Published on 10 August, 2018
മാഗിന്റെ ഓണാഘോഷം ഓഗസ്റ്റ് 18-ന്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) ഓണാഘോഷം ഓഗസ്റ്റ് 18-നു രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ വിവിധ കലാപരിപാടികളോടെ സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്.

ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി തമ്പുരാന്‍ എഴുന്നെള്ളും. പൂക്കളം, തിരുവാതിരകളി, പുലിക്കളി, വടംവലി, നൃത്തസംഗീത പരിപാടികള്‍, മിമിക്രി തുടങ്ങിയ കലാപരിപാടികളോടൊപ്പം കേരള വിഭവങ്ങളോടുകൂടിയ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷ്വാ ജോര്‍ജ് (പ്രസിഡന്റ്) 281 773 7988, തോമസ് മാത്യു (സെക്രട്ടറി) 281 450 1410, അബ്രഹാം തോമസ് (ട്രഷറര്‍) 832 922 8187, ആന്‍ഡ്രൂസ് ജേക്കബ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 713 885 7934, ഡോ. മാത്യു വൈരമണ്‍ (പി.ആര്‍.ഒ) 281 857 7538.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക