Image

നാഗാ തലപ്പാവിനെക്കുറിച്ചുള്ള പരാമര്‍ശം: തരൂര്‍ മാപ്പു പറയണമെന്ന്‌ നാഗാലാന്റ്‌ ഗവര്‍ണര്‍

Published on 11 August, 2018
നാഗാ  തലപ്പാവിനെക്കുറിച്ചുള്ള  പരാമര്‍ശം:  തരൂര്‍ മാപ്പു പറയണമെന്ന്‌ നാഗാലാന്റ്‌ ഗവര്‍ണര്‍

കൊഹിമ: നാഗന്മാരുടെ തലപ്പാവിനെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമര്‍ശം അംഗീകരിക്കാനാകാത്തതാണെന്ന്‌ നാഗാലാന്‍ഡ്‌ ഗവര്‍ണര്‍ പി.ബി. ആചാര്യ. ഒരു വിഭാഗത്തിന്റയാകെ സംസ്‌കാരത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്‌താവന നടത്തിയ തരൂര്‍ മാപ്പു പറയണമെന്നും ആചാര്യ ആവശ്യപ്പെട്ടു.

തരൂരിന്റെ പ്രസ്‌താവന നാഗാലാന്റുകാരുടെ മാത്രമല്ല, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെയെല്ലാം വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്നും ആചാര്യ അഭിപ്രായപ്പെടുന്നു. `രാജ്യത്തിന്റെ മറ്റേതു ഭാഗത്തേയും പോലെ ഈ പ്രദേശത്തിനും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യമാണുള്ളത്‌. വൈവിധ്യങ്ങളെ മാനിക്കുകയാണു വേണ്ടത്‌.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്‌ തരൂരിന്റെ പരാമര്‍ശമെന്നും അദ്ദേഹം നാഗാലാന്റിലെയും രാജ്യത്തെയും ജനങ്ങളോട്‌ മാപ്പു പറയണമെന്നും ആചാര്യ കൂട്ടിച്ചേര്‍ത്തു. നേരത്തേ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവും തരൂര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക