Image

പിതൃസ്‌മരണയില്‍ പതിനായിരങ്ങള്‍ ബലി തര്‍പ്പണം നടത്തി

Published on 11 August, 2018
പിതൃസ്‌മരണയില്‍  പതിനായിരങ്ങള്‍ ബലി തര്‍പ്പണം നടത്തി


കളമശ്ശേരി: സംസ്ഥാനത്ത്‌ പിതൃമോക്ഷം തേടി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വന്‍ സുരക്ഷയിലാണ്‌ മിക്കയിടത്തും ബലിതര്‍പ്പണം നടന്നത്‌. ആലുവ ശിവരാത്രി മണപ്പുറത്ത്‌ പെരിയാറിലെ ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ബലിതര്‍പ്പണത്തിനായി എത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ ശിവരാത്രി മണപ്പുറത്ത്‌ തോട്ടക്കാട്ടുകര-മണപ്പുറം റോഡിന്റെ ഇരുവശങ്ങളിലാണ്‌ ബലിതറകള്‍ സജജീകരിച്ചിരുന്നത്‌.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം പിതൃതര്‍പ്പണത്തിനെത്തിയ ഭക്തജനങ്ങളുടെ തിരക്ക്‌ കുറവായിരുന്നു. പെരിയാറിന്റെ കൈവഴികളിന്റെ പല സ്ഥലങ്ങളില്‍ ജലനിരപ്പ്‌ കുറഞ്ഞ സ്ഥലങ്ങളിലും ബലിതര്‍പ്പണങ്ങള്‍ണ്ടത്തി ശിവരാത്രി മണപുറത്തേക്കിറങ്ങുന്ന പടവുകളില്‍ ബാരിക്കേടുകെട്ടി പോലീസ്‌ ഫയര്‍ഫോഴ്‌സ്‌ കേന്ദ്ര ദുരിത നിവാരണ സേന എന്നിവരുടെ നിരീക്ഷണത്തിലാണ്‌ ഭക്തജനങ്ങള്‍ ബലിതര്‍പ്പണം നടത്തിയത്‌.
കേന്ദ്ര ദുരിത നിവാരണ സേനയും ഇന്നലെ മുതല്‍ ശിവരാത്രി മണപ്പുറത്തുണ്ട്‌. വര്‍ക്കല പാപനാശം, തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുംമുഖം കടല്‍ത്തീരം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക