Image

കോഴിക്കോട്ടെ കണ്ണപ്പന്‍കുണ്ട്‌ സേനയുടെ നിയന്ത്രണത്തില്‍

Published on 11 August, 2018
കോഴിക്കോട്ടെ കണ്ണപ്പന്‍കുണ്ട്‌ സേനയുടെ നിയന്ത്രണത്തില്‍

താമരശേരി: ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട്‌ പാലത്തിലെ പാറകളും മരങ്ങളും സൈന്യവും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന്‌ നീക്കി. വിശിഷ്ട സേവാ മെഡല്‍ ജേതാവ്‌ കമാണ്ടന്റ്‌ കേണല്‍ അജയ്‌ ശര്‍മ, ലെഫ്‌റ്റനന്റ്‌ കേണല്‍ തീര്‍ത്ഥാങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡിഫന്‍സ്‌ സെക്യൂരിറ്റി കോര്‍പ്പസിന്റെ 62 അംഗ സംഘമാണ്‌ രംഗത്തുള്ളത്‌. 45 പേരടങ്ങുന്നതാണ്‌ ദേശീയ ദുരന്ത നിവാരണസേന സംഘം.

രാവിലെ 6.30 ന്‌ സംഘം പ്രവൃത്തി ആരംഭിച്ചു. താമരശേരി തഹസില്‍ദാര്‍ സി. മുഹമ്മദ്‌ റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ്‌ അധികൃതരും സ്ഥലത്തെത്തിയിരുന്നു. താമരശ്ശേരി താലൂക്കിലെ അഞ്ച്‌ ക്യാമ്പുകളിലായി 374 പേരാണുള്ളത്‌. പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സെന്റ്‌ ജോസഫ്‌ സ്‌കൂളില്‍ 63 കുടുംബങ്ങള്‍ (116 പേര്‍), മണല്‍വയല്‍ എകെടിഎം സ്‌കൂളില്‍ 48 കുടുംബങ്ങള്‍ (174), തിരുവമ്പാടി പഞ്ചായത്തില്‍ പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌ സ്‌കൂളില്‍ 15 കുടുംബങ്ങള്‍(48), മുത്തപ്പന്‍പുഴ എല്‍പി സ്‌കൂളില്‍ 3 കുടുംബങ്ങള്‍ (11), കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ്‌ എല്‍.പി സ്‌കൂളില്‍ അഞ്ച്‌ കുടുംബങ്ങള്‍(25) എന്നിങ്ങനെയാണ്‌ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്‌.








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക