Image

എന്‍.എസ്.എസ്. കണ്‍വന്‍ഷനു ചിക്കാഗോയില്‍ ഉജ്ജ്വല തുടക്കം

ഡോ. കൃഷ്ണ കിഷോര്‍ Published on 11 August, 2018
എന്‍.എസ്.എസ്. കണ്‍വന്‍ഷനു ചിക്കാഗോയില്‍ ഉജ്ജ്വല തുടക്കം
ചിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് അമേരിക്കയുടെ നാലാമത് ദ്വൈവാര്‍ഷിക കണ്‍ വന്‍ഷനു ഹില്ട്ടന്‍ ചിക്കാഗോ ഓക്ക്ബ്രൂക്കില്‍ ഉജ്ജ്വല തുടക്കം.
ഗായകന്‍ പി. ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥി ആയ കണ്‍ വന്‍ഷനില്‍ 200ഓളം കുടുംബങ്ങള്‍ പങ്കെടുക്കുന്നു.

നൂറു വനിതകളുടെ തിരുവാതിരയോടെ സമ്മേളനത്തിനു തുടക്കമായി. സംവിധായകന്‍ കൂടിയായ ജയന്‍ മുളങ്ങാട് സ്വാഗതം പറഞ്ഞു.

അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് എം.എന്‍.സി. നായര്‍ സമുദായത്തിന്റെയും സംഘടനയുടെയും വളര്‍ച്ച ചൂണ്ടിക്കാട്ടി. രണ്ടു വര്‍ഷം കൊണ്ട് കരയോഗങ്ങളുടെ എണ്ണം 20 ആയെന്നദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തലമുറക്കു സമുദായത്തിന്റെ ചരിത്രവും സമുദായാചാര്യന്റെ ഉപദേശ നിര്‍ദേശങ്ങളും കൈമാറുക സംഘടന ദൗത്യമായി എടുത്തിരിക്കുന്നു.സമുദായവും സമുദായാംഗങ്ങളും അമേരിക്കയില്‍ കൈവരിക്കുന്ന നേട്ടങ്ങളില്‍അഭിമാനമുണ്ടെന്നദ്ദേഹംചൂണ്ടിക്കാട്ടി.

ഇതു പോലുള്ള സംഘടനകള്‍ വഴി പകര്‍ന്നു നല്കാന്‍ കഴിയുന്ന സ്‌നേഹവും കാരുണ്യപ്രവര്‍ത്തികളും ശ്ലാഘനീയമാണെന്നു ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
സമ്മേളനം ഇന്നും (ശനി) നാളെയും തുടരും

എന്‍.എസ്.എസ്. കണ്‍വന്‍ഷനു ചിക്കാഗോയില്‍ ഉജ്ജ്വല തുടക്കംഎന്‍.എസ്.എസ്. കണ്‍വന്‍ഷനു ചിക്കാഗോയില്‍ ഉജ്ജ്വല തുടക്കംഎന്‍.എസ്.എസ്. കണ്‍വന്‍ഷനു ചിക്കാഗോയില്‍ ഉജ്ജ്വല തുടക്കംഎന്‍.എസ്.എസ്. കണ്‍വന്‍ഷനു ചിക്കാഗോയില്‍ ഉജ്ജ്വല തുടക്കംഎന്‍.എസ്.എസ്. കണ്‍വന്‍ഷനു ചിക്കാഗോയില്‍ ഉജ്ജ്വല തുടക്കംഎന്‍.എസ്.എസ്. കണ്‍വന്‍ഷനു ചിക്കാഗോയില്‍ ഉജ്ജ്വല തുടക്കംഎന്‍.എസ്.എസ്. കണ്‍വന്‍ഷനു ചിക്കാഗോയില്‍ ഉജ്ജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക