Image

പ്രണയബന്ധം എതിര്‍ത്ത അച്ഛനെ മകന്‍ കൊലപ്പെടുത്തി

Published on 30 March, 2012
പ്രണയബന്ധം എതിര്‍ത്ത അച്ഛനെ മകന്‍ കൊലപ്പെടുത്തി
ലക്‌നോ ഉത്തര്‍പ്രദേശില്‍ പ്രണയ ബന്ധം എതിര്‍ത്ത അച്ഛനെ മകന്‍ വെടിവെച്ചു കൊലപ്പെടുത്തി. ഫിറോസബാദ് ജില്ലയിലെ കരായുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അനി ഫ്‌ളെഡ് എന്ന യുവാവാണ് പിതാവ് മാന്‍ സിംഗിനെ കൊലപ്പെടുത്തിയത്. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് മകന്‍ വീട്ടില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അച്ഛന്‍ ഇത് നിരസിച്ചതില്‍ പ്രകോപിതനായി മകന്‍ പിതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപെട്ട മകനു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക