Image

ഇല്ലിനോയ്‌സില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ ശേഖരണം ഇന്ന് (ആഗസ്റ്റ് 11)

പി.പി. ചെറിയാന്‍ Published on 11 August, 2018
ഇല്ലിനോയ്‌സില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ ശേഖരണം ഇന്ന് (ആഗസ്റ്റ് 11)
ഇല്ലിനോയ്‌സ് : ചാന്‍സ് ഫോര്‍ സ്‌പോര്‍ട്‌സ്(Chance for Sports) സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ ശേഖരണത്തില്‍ പൊതുജനങ്ങളുടെ സഹകരണം സംഘടാകര്‍ അഭ്യര്‍ത്ഥിച്ചു.

നാപ്പര്‍വില്ല നോച്ച് നോള്‍സ് പാര്‍ക്കില്‍(Knoch Knolls Park) രാവിലെ 11 മുതല്‍ 3 വരെയാണ് ഉപയോഗിക്കാവുന്ന പഴയതും, പുതിയതുമായ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ ശേഖരിക്കുന്നത്.

മൂന്നു വര്‍ഷം മുമ്പ് ഇല്ലിനോയ്‌സ് നാപ്പര്‍ വില്ല നിക്വ വാലി ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി അനുവ ഷാണ്ട്‌ലിയായുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ചാന്‍സ് ഫോര്‍ സ്‌പോര്‍ട്‌സ് എന്ന സംഘടനയുടെ ആവിര്‍ഭാവം.

കായിക വിനോദത്തിന് ബാല മനസ്സിനെ സ്വാധീനിക്കുന്നതിനും, അതിലൂടെ മാനസ്സികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുവാനാകും എന്നാണഅ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയായ അനുവയുടെ വിശ്വാസം.
കുട്ടികളുടെ ജീവിതത്തെകുറിച്ചു മനസ്സിലാക്കുന്നതിന് ഇതിനകം തന്നെ ഈ യുവ വിദ്യാര്‍ത്ഥിനി 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

അനവയും പതിമൂന്നു വയസ്സുള്ള സഹോദരനും സമീപഭവനങ്ങള്‍ സന്ദര്‍ശിച്ചു അവരില്‍ നിന്നും ഉപയോഗിച്ചതോ, പുതിയതോ ആയ സ്‌പോര്‍ട്‌സ് ഐറ്റംസ് ശേഖരിച്ചു ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുട്ടികള്‍ക്കു വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇവരെ സഹായിക്കുന്നതിന് സേവന സന്നദ്ധരായി ഒരു പറ്റം കൗമാര പ്രായക്കാരും മുന്നോട്ടു വന്നിട്ടുണ്ട്. ആഗസ്റ്റ് 11 ശനിയാഴ്ച നടക്കുന്ന ഫണ്ട് റെയ്‌സിങ്ങില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നല്‍കുവാന്‍ താല്‍പര്യമുള്ളവര്‍ 5 ഡോളറിന്റേയും അല്ലാത്തവര്‍ 7 ഡോളറിന്റേയും ടിക്കറ്റുകള്‍ വാങ്ങണമെന്ന് ഇവര്‍ അഭ്യര്‍്ത്ഥിച്ചിട്ടുണ്ട്.

ഇല്ലിനോയ്‌സില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ ശേഖരണം ഇന്ന് (ആഗസ്റ്റ് 11)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക