Image

തൊടുപുഴ കൂട്ടക്കൊല കൊട്ടേഷന്‍! മന്ത്രവാദി കൃഷ്ണനോട് കടുത്ത പക, സംഭവത്തില്‍ പുതിയ വഴിത്തിരിവ്

Published on 11 August, 2018
തൊടുപുഴ കൂട്ടക്കൊല കൊട്ടേഷന്‍! മന്ത്രവാദി കൃഷ്ണനോട് കടുത്ത പക, സംഭവത്തില്‍ പുതിയ വഴിത്തിരിവ്

കമ്ബകക്കാനത്തെ മന്ത്രവാദിയേയും കുടുംബത്തേയും കൊന്ന് കുഴിച്ച്‌ മൂടിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും മാത്രം ചേര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നത് പോലീസ് വിശ്വസിക്കുന്നില്ല. മെലിഞ്ഞ ശരീര പ്രകൃതിയുള്ള അനീഷിനും ലിബീഷിനും നാല് പേരെ കൊന്ന് കുഴിച്ച്‌ മൂടാനാവില്ലെന്ന സംശയം പോലീസിനെ പോലെ തന്നെ നാട്ടുകാരും ബന്ധുക്കളും പങ്കുവെച്ചിരുന്നു. അതിനര്‍ത്ഥം കൂട്ടക്കൊലയ്ക്ക് പിന്നണിയിലും മുന്നിലും ആരൊക്കെയോ കൂടി ഉണ്ട് എന്ന് തന്നെയാണ്.

ഈ പൈശാചിക കൂട്ടക്കൊലയ്ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്ന് തന്നെ പോലീസ് ഉറപ്പിക്കുന്നു. അതൊരു വമ്ബന്‍ സ്രാവാകാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. കൊട്ടേഷന്‍ കൊലപാതകമാണ് നടന്നത് എന്ന സൂചനയും പ്രതികളില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:

കൃഷ്ണന്റേയും കുടുംബത്തിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരാണ് പോലീസ് പിടിയിലായിരിക്കുന്നത്. ആദ്യം പിടിയിലായ ലിബീഷ്, അനീഷ് എന്നിവരെ കൂടാതെ ലിബീഷിന്റെ സുഹൃത്തുക്കളായ സനീഷ്(30), ശ്യാം പ്രസാദ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സനീഷ് മൂവാറ്റുപുഴ സ്വദേശിയും ശ്യാം പ്രസാദ് തൊടുപുഴ സ്വദേശിയുമാണ്.

കൊലപാതകം നടത്തുന്നതിന് കൈയുറ വാങ്ങി മുഖ്യപ്രതികള്‍ക്ക് നല്‍കിയത് ലിബീഷ് ആയിരുന്നു. അത് മാത്രമല്ല പിറ്റേ ദിവസം കൃഷ്ണന്റെ വീട്ടില്‍ പ്രതികള്‍ക്കൊപ്പമെത്തി മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ചതും ശ്യാം പ്രസാദ് ആണെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ വലിയ ശരീരഭാരമുള്ള കൃഷ്ണനെ രണ്ട് പേര്‍ മാത്രമായി എങ്ങനെ മറവ് ചെയ്തു എന്നതടക്കമുള്ള സംശയങ്ങള്‍ക്ക് അറുതിയാവുന്നു.

കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയത് മറ്റാരുടേയോ കൊട്ടേഷനാണ് എന്ന സൂചനയാണ് പോലീസിന് ഏറ്റവും ഒടുവിലായി ലഭിച്ചിരിക്കുന്നത്. വമ്ബന്‍ സ്രാവ് ഇപ്പോഴും പിന്നണിയില്‍ ഒളിച്ചിരിക്കുകയാണെന്ന് പോലീസ് കരുതുന്നു. ശ്യാമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ നിര്‍ണായകമായ വിവരം ലഭിച്ചത്.

ഒരു ക്വട്ടേഷന്‍ ഉണ്ടെന്നും കമ്ബകക്കാനത്ത് ചെല്ലണമെന്നും ലിബീഷ് ശ്യാമിനെ വിളിച്ച്‌ പറഞ്ഞിരുന്നുവെന്നാണ് മൊഴി. എന്നാല്‍ കൊല നടത്താന്‍ ശ്യാം പോയില്ല. പകരം പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി. കൊലപാതകത്തിന് ശേഷം അനീഷിനും ലിബീഷിനുമൊപ്പം ഇയാള്‍ മദ്യപിക്കുകയും ചെയ്തായി പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക