Image

പൗരത്വ റജിസ്റ്ററുമായി മുന്നോട്ടുപോകുമെന്ന്‌ അമിത്‌ ഷാ

Published on 11 August, 2018
പൗരത്വ റജിസ്റ്ററുമായി മുന്നോട്ടുപോകുമെന്ന്‌ അമിത്‌ ഷാ
കൊല്‍ക്കത്ത: ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍.ആര്‍.സി) വിഷയത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ചു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ. ദേശസുരക്ഷ മുന്‍നിര്‍ത്തി ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ശ്രമമാണ്‌ കേന്ദ്രം നടത്തുന്നത്‌.

എത്ര എതിര്‍ത്താലും പൗരത്വ റജിസ്‌ട്രേഷനുമായി മുന്നോട്ടു പോകുമെന്നും അമിത്‌ ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ യുവ സ്വാഭിമാന്‍ സമാവേശ്‌ റാലിയെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അമിത്‌ ഷാ.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പശ്ചിമ ബംഗാളില്‍ നിന്ന്‌ വേരോടെ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാപകനായ ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ ജന്മസ്ഥലമായ ബംഗാളില്‍ മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ മറ്റു 19 സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരം കൈയ്യാളുന്നതില്‍ അര്‍ഥമില്ല. ബി.ജെ.പി ബംഗാള്‍ വിരോധികളല്ല. മമതാ വിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക