Image

പരിക്ക്: സ്റ്റുവര്‍ട്ട് ബ്രോഡിന് ലങ്കന്‍ പര്യടനവും ഐപിഎല്ലും നഷ്ടമാവും

Published on 30 March, 2012
പരിക്ക്: സ്റ്റുവര്‍ട്ട് ബ്രോഡിന് ലങ്കന്‍ പര്യടനവും ഐപിഎല്ലും നഷ്ടമാവും
ഗാലെ: പരിക്കേറ്റ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ശ്രീലങ്കന്‍ പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങളും ഐപിഎല്‍ അഞ്ചാം സീസണും നഷ്ടമാവും. കാല്‍വണ്ണക്കേറ്റ പരിക്കിനെ തുടര്‍ന്ന് ബ്രോഡ് ഉടന്‍ നാട്ടിലേക്ക് മടങ്ങും. ഗാലെയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് പരിക്കേറ്റത്. മത്സരത്തിന് ശേഷം ബ്രോഡ് സ്‌കാനിംഗിന് വിധേയനായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ താരമാണ് ബ്രോഡ്. പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ അഞ്ചാം സീസണില്‍ ബ്രോഡിന്റെ സേവനം പഞ്ചാബിന് ലഭിക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക