Image

കനത്ത മഴയ്‌ക്ക്‌ സാധ്യത: എട്ട്‌ ജില്ലകളില്‍ വീണ്ടും റെഡ്‌ അലര്‍ട്ട്‌

Published on 11 August, 2018
കനത്ത മഴയ്‌ക്ക്‌ സാധ്യത:   എട്ട്‌ ജില്ലകളില്‍ വീണ്ടും റെഡ്‌ അലര്‍ട്ട്‌

കൊച്ചി: തീവ്രമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ട്‌ ജില്ലകളില്‍ വീണ്ടും റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. വയനാട്‌, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളിലാണ്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചത്‌. റെഡ്‌ അലര്‍ട്ടിനു പുറമെ ഓറഞ്ച്‌ അലര്‍ട്ടും ഇവിടങ്ങളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ്‌ ഇത്‌ സംബന്ധിച്ച മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചത്‌.

വയനാട്‌, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ്‌ 14 വരെ റെഡ്‌ അലര്‍ട്ടും ആഗസ്റ്റ്‌ 15 വരെ ഓറഞ്ച്‌ അലര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ആഗസ്റ്റ്‌ 13 വരെ റെഡ്‌ അലര്‍ട്ടും ആഗസ്റ്റ്‌ 15 വരെ ഓറഞ്ച്‌ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളില്‍ ആഗസ്റ്റ്‌ 12 വരെ റെഡ്‌ അലര്‍ട്ടും ആഗസ്റ്റ്‌ 14 വരെ ഓറഞ്ച്‌ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക