Image

നടനും സംഗീതജ്ഞനുമായ ഹരിനാരായണന്‍ അന്തരിച്ചു

Published on 11 August, 2018
നടനും സംഗീതജ്ഞനുമായ ഹരിനാരായണന്‍ അന്തരിച്ചു
കോഴിക്കോട്: നാടക സിനിമാ നടനും തബലിസ്റ്റുമായ ഹരിനാരായണന്‍ അന്തരിച്ചു. ഇന്ന് വൈകിട്ട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. തബലമൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, നടന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. പ്രശസ്ത സംവിധായകന്‍ ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലെ ഹരി എന്ന കഥാപാത്രത്തെയാണ് ഹരി അവതരിപ്പിച്ചത്.

ജോണിന്റെ അടുത്ത സുഹൃത്തായിരുന്നു. നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, മസാല റിപ്പബ്ലിക്, കിസ്മത്, ചാര്‍ളി എന്നി മലയാള സിനിമകള്‍ക്ക് പുറമെ നിരവധി തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക