Image

പ്രവാസി വോട്ടവകാശ ബില്‍ സ്വാഗതാര്‍ഹം : വെല്‍ഫെയര്‍ കേരള കുവൈത്ത്

Published on 11 August, 2018
പ്രവാസി വോട്ടവകാശ ബില്‍ സ്വാഗതാര്‍ഹം : വെല്‍ഫെയര്‍ കേരള കുവൈത്ത്

കുവൈത്ത്: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന ബില്‍ ലോകസഭ പാസാക്കിയത് സ്വാഗതാര്‍ഹമാണെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ സമ്മതിദാന പ്രക്രിയയില്‍ പങ്കാളികളാകാനുള്ള പ്രവാസികളുടെ ദീര്‍ല കാലത്തെ ആവശ്യത്തിന് അനുകൂലമായ നിലപാട് മുഴുവന്‍ പ്രവാസികള്‍ക്കും സന്തോഷം നല്‍കുന്നതാണ്.

നാട്ടിലെ ഭരണചക്രം ആരുടെ കൈയിലെത്തണമെന്ന് തീരുമാനിക്കുന്നത് പ്രവാസികള്‍ കൂടി ചേര്‍ന്നാവുന്‌പോള്‍ പ്രവാസികളുടെ വിഷയങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ച ചെയ്യാന്‍ ഭരണനേതൃത്വം തയാറാവുന്ന സാഹചര്യം രൂപപ്പെടുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പകരക്കാരനെ അധികാരപ്പെടുത്തിയുള്ള പ്രോക്‌സി വോട്ട് രീതിയിലുള്ള വോട്ടവകാശം ഇപ്പോള്‍
നടപ്പിലാക്കി ഭാവിയില്‍ തൊഴിലെടുക്കുന്ന രാജ്യത്ത് നിന്നു കൊണ്ട് തന്നെ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

ഇനിയും നിയമകുരുക്കുകളില്ലാതെ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണം. പ്രവാസി വോട്ടവകാശത്തിനായി നിയമ പോരാട്ടങ്ങള്‍ നടത്തിയ മുഴുവന്‍ സാമുഹിക പ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക