Image

തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി ആഗോള സംഗമം ഓഗസ്റ്റ് 24 മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2018
തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി ആഗോള സംഗമം ഓഗസ്റ്റ് 24 മുതല്‍
കാലിഫോര്‍ണിയ: പഴമയും പാരമ്പര്യവും ഉന്നതനിലവാരവും കൊണ്ട് ഇന്ത്യയിലെ ഒന്നാംകിട സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജിന് ആഗോള പെരുമയുണ്ടാക്കാന് അമേരിക്കയിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഗമം സിലിക്കണ്‍വാലിയിലും വാഷിംഗ്ടണ്‍ ഡിസിയിലും നടത്തുന്നു.

പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ സി.ഇ.റ്റിഅലൂമ്‌നി അസോസിയേഷന്റെ കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ ഡിസി, ഘടകങ്ങളാണ് സംഘാടകര്‍.

ഓഗസ്റ്റ് 24 മുതല്‍ 26 വരെ നടക്കുന്ന സംഗമത്തില്‍ ലോകമെമ്പാടുമുള്ള അഞ്ഞൂറോളം പൂര്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് കാലിഫോര്‍ണിയ ചാപ്റ്റര്‍ പ്രസിഡന്റ് ജെ ചാക്കോ കീഴാഞ്ഞിലി അറിയിച്ചു. ഇതിന് മുന്നോടിയായി വാഷിങ്ടണില്‍ ഓഗസ്റ്റ് 17 മുതല്‍ 19 വരെ സംഗമം നടക്കുന്നുണ്ട്. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ദുബായ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍് നിന്ന് പ്രത്യേകം ടൂര് തന്നെ ഒരുക്കികഴിഞ്ഞു. അമേരിക്കയില്‍ നടക്കുന്ന ഈരണ്ടു സംഗമങ്ങളും സിഇടിയെ ആഗോളതലത്തില്‍ ഒരു ബ്രാന്‍ഡ് ആക്കിമാറ്റുക എന്നലക്ഷ്യത്തോടെയാണ്.

സി.ഇ.റ്റി അലൂമ്‌നി ഗ്ലോബല്‍ മീറ്റ് എന്ന് പേരിട്ട ഈ സംഗമങ്ങളില്‍ എഞ്ചിനീയര്‍മാര്‍, മാനേജ്‌മെന്റ് വിദഗ്ധര്‍, സാങ്കേതിക വിദഗ്ധര്, സംരഭകര്‍ തുടങ്ങിയവര്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നു.

പൂര്‍വ വിദ്യാര്‍ത്ഥികളുടെസംരഭങ്ങള്‍ക്ക് കൂടുതല്‍ വിപണി ഒരുക്കുക എന്നതും സംഗമങ്ങളുടെ ലക്ഷ്യമാണെന്നും ജെ. ചാക്കോ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cetaausa.com, www.cetaaca.org, www.cetaadc.org

തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി ആഗോള സംഗമം ഓഗസ്റ്റ് 24 മുതല്‍തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി ആഗോള സംഗമം ഓഗസ്റ്റ് 24 മുതല്‍തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി ആഗോള സംഗമം ഓഗസ്റ്റ് 24 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക