Image

`വിനോദവും വിജ്‌ഞാനവും' (സുധീര്‍ പണിക്കവീട്ടില്‍)

Published on 29 March, 2012
`വിനോദവും വിജ്‌ഞാനവും' (സുധീര്‍ പണിക്കവീട്ടില്‍)
ഈ പംക്‌തിയില്‍ നിങ്ങള്‍ വായിക്കുന്ന ഫലിത കഥകളും, നേരമ്പോക്കുകളും, വിജ്‌ഞാന ശകലങ്ങളും ഇംഗ്ലീഷ്‌ വാരികകളില്‍ വായിച്ചതാകാം. എന്നാല്‍ ആവര്‍ത്തന വിരസത ഇല്ലാതിരിക്കാന്‍ അവയെ ലേഖകന്‍ അദ്ദേഹത്തിന്റെ സ്വന്തം ഭാവനയിലും ഭാഷയിലും ഇവിടെ പുനരാവിഷ്‌കരിക്കുകയാണു. മൊഴി മുത്തുകള്‍ ലേഖകന്‍ ഇംഗ്ലീഷില്‍ നിന്നും നേരിട്ട്‌ വിവര്‍ത്തനം ചെയ്‌തതാണ്‌.

നിങ്ങള്‍ക്കറിയാമോ?

ജര്‍മ്മനിയിലെ ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ വിവാഹ ചടങ്ങുകളില്‍ ഒരിനം വരനും വധുവും വാശളുകൊണ്ട്‌ ഒരു മരക്കഷണം അറക്കുന്നതാണു. അവര്‍ക്ക്‌ ഒരു ടീമായി ജോലി ചെയ്യാനും ഒരുമിച്ച്‌ ക്രുത്യനിര്‍വ്വഹണത്തില്‍ പങ്കാളി ആകാനും സാധികണമെന്നതിന്റെ പ്രതീകമാണ്‌ ഈ ആചാരം.

മാമോദീസ മുക്കുമ്പോള്‍ കുട്ടി കരഞ്ഞില്ലെങ്കില്‍ അവനില്‍ നിന്നും പിശാചിനെ മാറ്റി പരിശുദ്ധാത്മവിനെ നിറക്കാന്‍ വൈദികനു കഴിഞ്ഞില്ലെന്നു ഇംഗ്ലണ്ടിലെ ആളുകള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ആ സമയത്ത്‌ കരയുന്ന കുട്ടികള്‍ ചെറുപ്പത്തിലെ മരിച്ചുപോകുമെന്ന്‌ ജര്‍മ്മന്‍കാര്‍ വിശ്വസിക്കുന്നു.

ശരീരത്തിന്റെ ഭാരത്തില്‍ രണ്ട്‌ ശതമാനം മാത്രമുള്ള തല്‍ത്തോര്‍ ശരീരത്തിന്റെ മുപ്പത്‌ ശതമാനം ഊര്‍ജ്‌ജം ഉപയോഗിക്കുന്നു. കാരണം ശരീരഭാഗങ്ങളില്‍ ഏറ്റവും പ്രവര്‍ത്തനക്ഷമമായത്‌ തലചോറായത ്‌കൊണ്ട്‌ തന്നെ.

ലോകത്തിലെ ഏറ്റവും പുരാതനമായ നാടകം അരങ്ങേറിയത്‌ ഈജ്‌പ്‌റ്റിലാണ്‌. ക്രിസ്‌തുവിനു 3200 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ദേവനായ ഓസ്സിസ്സിന്റെ ശരീരഭാഗങ്ങല്‍ കഷണം കഷണമാക്കി നാനാ ഭാഗനളിലേക്കും അദ്ദേഹത്തിന്റെ സഹോദരന്‍ എറിഞ്ഞുകളഞ്ഞു. ഭാര്യ ഐസിസ്സും മകന്‍ ഹോരശും കൂടി ആ കഷണങ്ങള്‍ പെറുക്കിയെടുത്ത്‌ യോജിപ്പിച്ച്‌ ദേവനെ പുനര്‍ജ്ജീവിപ്പിച്ചു. ഓസ്സിസിന്റെ കിരീടധാരണത്തോടെ നാടകം അവസാനിക്കുന്നു. പുരാവസ്‌തു ഗവേഷകര്‍ 1895 ല്‍ ഈ നാടകം പാപ്പിറസ്സ്‌ താളുകളില്‍ കണ്ടെത്തി.

കടങ്കഥകള്‍

ശബ്‌ദമില്ലാതെ കരയുന്ന, ചിറകില്ലാതെ പറക്കുന്ന, പല്ലില്ലാതെ കടിക്കുന്ന വായില്ലാതെ പിറുപിറുക്കുന്ന -ആര്‌?

ഒരു മൂലയില്‍ ഒതുങ്ങിയിരുന്ന്‌ ലോകം മുഴുവന്‍ സഞ്ചരിക്കുന്നതാര്‌.

എന്തു കൊണ്ടാണു ഇംഗ്ലീഷ്‌ ഭാഷയിലെ `എ' എന്ന അക്ഷരം ഒരു പൂ പോലെ തോന്നുന്നത്‌.

ഉപയോഗിക്കണമെങ്കില്‍ പൊട്ടിക്കേണ്ടത്‌, പൊളിയിക്കേണ്ടത്‌.

ഏത്‌ കൊല്ലത്തിലാണു ക്രിസ്‌തുവും പുതുവര്‍ഷവും ഒരെ വര്‍ഷത്തില്‍ വരുന്നത്‌.

നിങ്ങളുടെ കയ്യില്‍ ഉള്ളപ്പോള്‍ നിങ്ങള്‍ക്ക്‌ പങ്കുവെയ്‌ക്കണമെന്ന്‌ തോന്നുന്ന എന്നാല്‍ പങ്ക്‌ വച്ച്‌ കഴിയുമ്പോള്‍ അതു നിങ്ങളുടെ പക്കല്‍ ഇല്ല.

ഉത്തരം
: കാറ്റ്‌, സ്‌റ്റാമ്പ്‌, എ ക്ക്‌ ശേഷം ബീ (തേനീച്ച) വരുന്നത്‌കൊണ്ട്‌ , മുട്ട, എല്ലാ വര്‍ഷത്തിലും, രഹസ്യം

മഹാഭാരതത്തില്‍ നിന്നും ചില സൂക്‌തങ്ങള്‍

തെല്ലിട ആളിക്കത്തലാണു നല്ലത്‌. ഏറെ നേരം പുകഞ്ഞ്‌ കിടക്കലല്ല.

കാലന്‍ ഒരു വടിയുമേന്തി വന്ന്‌ ആരുടേയും തല കൊയ്യുന്നില്ല. കാലന്റെ ബലം ഇത്രമാത്രം. കാര്യങ്ങളെ വിപരീതമായി കാണിക്കുക.

എല്ലാ കൂട്ടിവെയ്‌ക്കലും പൊളിഞ്ഞേ തീരു. എല്ലാ ഉയര്‍ച്ചയും വീണെ തീരു. എല്ലാ ചേര്‍ച്ചയും പിരിഞ്ഞേ തീരു. ജീവിതമോ മരിച്ചേ തീരു.

ലോകത്തില്‍ അറു മൂഢന്മാരും അതി ബുദ്ധിമാന്മാരുമായ മനുഷ്യര്‍ സുഖമായി കഴിയുന്നു. ഇടമദ്ധ്യത്തിലുള്ളവര്‍ക്കാണു കഷ്‌ടപ്പാട്‌.

പണമുണ്ടാക്കുവാന്‍ പ്രജ്‌ഞ മാത്രം പോര. സുഖമുണ്ടാവാന്‍ പണം മാത്രം പോര.

ചോദ്യവും ഉത്തരവും

അയല്‍പക്കകാരന്റെ ഭാര്യ സുന്ദരിയാണെന്ന്‌ തോന്നുന്നതെന്തുകൊണ്ടാണു?

ഉത്തരം
: നിങ്ങള്‍ അവരെ സൂക്ഷിച്ച്‌ നോക്കുന്നത്‌ കൊണ്ട്‌.

മധുവിധു തീര്‍ന്നെന്ന്‌ എങ്ങനെ മനസ്സിലാക്കാം.

പരസ്‌പരം കണ്ടു മുട്ടുമ്പോള്‍ പുഞ്ചിരി വിടരുന്നതിനു പകരം ഭാര്യക്കും ഭര്‍ത്താവിനും കോപമോ, അല്ലെങ്കില്‍ വികാര രഹിതമായ ഭാവമോ അനുഭവപ്പെടുമ്പോള്‍.

മൊഴിമുത്തുകള്‍

സത്യം സമയത്തിന്റെ പുത്രിയാണ്‌

സ്ര്‌തീകള്‍ ആനകളെപ്പോലെയാണ്‌. നോക്കികൊണ്ടിരിക്കാന്‍ കൗതുകമാണ്‌. പക്ഷെ സ്വന്തമാക്കാന്‍ ആരും ആഗ്രഹിക്കയില്ല.

ഉപമകള്‍ പ്രേമഗീതങ്ങള്‍ പോലെയാണു്‌ അവ വര്‍ണ്ണിക്കുന്നു, പക്ഷെ ഒന്നും തെളിയിക്കുന്നില്ല.

വാക്കുകള്‍ പകുതി പറയുന്നവന്റേയും പകുതി കേള്‍ക്കുന്നവന്റെയുമാണ്‌.

എന്തെങ്കിലും എഴുതുക, അത്‌ ആത്മസാഹിത്യക്കുറിപ്പായാലും

വാര്‍ദ്ധക്യം മരണത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണ്‌

ഏറ്റവും ഉയരം കൂടിയ ഗോപുരങ്ങള്‍ പോലും താഴെ നിന്നും പണിതുയര്‍ത്തിയതാണ്‌

നല്ലപോലെ ഇരുട്ടുള്ളപ്പോള്‍ നക്ഷത്രങ്ങളെ കാണാം.

ഒരാള്‍ക്ക്‌ ചിലവഴിക്കാവുന്ന ഏറ്റവും വില പിടിച്ച സാധനമാണു സമയം.

ദുഃഖങ്ങളെ വെള്ളതിലാഴ്‌ത്താന്‍ വേണ്ടി കുടിക്കുന്നവരോട്‌ ഒരു വാക്ക്‌ `ദുഃഖങ്ങള്‍ക്ക്‌ നീന്താനറിയാം'.

ധൈര്യമുള്ളവനെ ഭാഗ്യം കടാക്ഷിക്കുന്നു.

ഭാഗ്യവാനായ ഒരു മനുഷ്യനെ കടലിലെറിഞ്ഞാല്‍ ഒഉര്‍ മത്സ്യത്തെ വായിലാക്കികൊണ്ട്‌ അവന്‍ കരക്കണയും.

എന്റെ ആരംഭത്തിലാണ്‌ എന്റെ അവസാനം.

ഒരു ലഘുകഥ

കേതകി ഡൈസന്‍ ഇംഗ്ലീഷിലേക്ക്‌ (ബംഗാളിയില്‍നിന്നും) പരിഭാഷ ചെയ്‌ത രവീന്ദ്ര നാഥ ടാഗോറിന്റെ ഒരു കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.

ശിശിര മാസത്തിലെ തണുപ്പുള്ള ഒരു രാത്രിയില്‍ അതിശൈത്യം മൂലം താമരപൂക്കള്‍ എല്ലാം കരിഞ്ഞ്‌ പോയി. സുദാസ്‌ എന്ന പൂക്കച്ചവടക്കാരന്റെ താമരകുളത്തില്‍ എങ്ങനെയോ ഒരു താമരപൂ മാത്രം കരിഞ്ഞുപോകാതെ രക്ഷപ്പെട്ടു. അയാള്‍ അതു വില്‍ക്കാന്‍ വേണ്ടി പറിച്ചെടുത്ത്‌ രാജ കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ചെന്നു. രാജാവിനെ കാണണെമെന്നു അഭ്യര്‍ഥിച്ചു. തത്സമയം അതു വഴി വന്ന ഒരു വഴി പോക്കന്‍ അക്കാലത്ത്‌ ദുര്‍ലഭമായി മാത്രം കാണപ്പെടുന്ന ആ പൂവ്വില്‍ ആകര്‍ഷകനാകുകയും അതു വാങ്ങാനുള്ള ആഗ്രഹത്തില്‍ അതിന്റെ വില അന്വേഷിക്കുകയും ചെയ്‌തു. അന്നു ആ നഗരത്തില്‍ എത്തിയിരുന്ന ഈശ്വരതുല്ല്യനായ ശ്രീ ബുദ്ധദേവന്റെ തൃപ്പാദങ്ങളില്‍ ഉപഹാരമായി അര്‍പ്പിക്കാനായിരുന്നു അദ്ദേഹം പൂവ്വു ചോദിച്ചത്‌. കച്ചവടക്കാരന്‍ ആ പൂവ്വിനു ഒരു തോല സ്വര്‍ണ്ണം പ്രതിഫലമായി ചോദിച്ചു. വഴിപോക്കന്‍ അതു നല്‍കാന്‍ തയ്യാറായി.

അപ്പോള്‍ അര്‍ച്ചന സാമഗ്രികളൊടും വമ്പിച്ച ആഘോഷങ്ങളോടും കൂടി പ്രസേനജിത്ത്‌ എന്ന രാജാവ്‌ കൊട്ടാരത്തിന്റെ പടി തുറന്നു പുറത്ത്‌ വന്നു. അദ്ദേഹവും അനുയായികളും സ്‌തോത്രങ്ങള്‍ ഉരുവിട്ടും കീര്‍ത്തനങ്ങള്‍ ഉറക്കെ പാടിയും ശ്രീ ബുദ്ധദേവന്റെ ദര്‍ശനത്തിനായി പോകുകയായിരുന്നു. പൂവ്വ്‌ കിട്ടാന്‍ പ്രയാസമായ ആ കാലത്ത്‌ മഹോഹരമായ താമരപൂവ്വ്‌ കണ്ട്‌ രാജവു അതിനു വില ചോദിച്ചു. തന്റെ പൂവ്വിനു അവിടെ നിന്നിരുന്ന വഴിപോക്കന്‍ വില പറഞ്ഞു കഴിഞ്ഞെന്നു പൂക്കാരന്‍ രജാവിനെ അറിയിച്ചു. അദ്ദേഹം തരുന്നതിന്റെ പത്തിരട്ടി സ്വര്‍ണ്ണം തരാം പൂവ്വ്‌ എനിക്ക്‌ തരുകയെന്നു രാജാവ്‌ പറഞ്ഞു. ഉടനെ വഴിപോക്കനും അതിന്റെ ഇരട്ടിയാക്കി വില പറഞ്ഞു. രണ്ടു പേരും പരസ്‌പരം മത്സരിച്ചു പൂവ്വിനു വില കൂട്ടി പറഞ്ഞു കൊണ്ടിരുന്നു. രണ്ടു പേര്‍ക്കും അതു ഭഗവാന്‍ ബുദ്ധന്റെ പാദങ്ങളില്‍ അര്‍പ്പിക്കാനായിരുന്നു.

പൂവ്വിനു വില പറഞ്ഞ്‌ പരസ്‌പരം മത്സരിക്ക്‌ന്ന രണ്ട്‌ പേരേയും നോക്കി പൂക്കാരന്‍ അത്മഗതം ചെയ്‌തു. ആരുടെ പാദത്തിങ്കല്‍ അര്‍പ്പിക്കാന്‍ മത്സരിച്ച്‌ ഇവര്‍ പൂവ്വിനു വില കൂട്ടുന്നുവോ അദ്ദേഹത്തിന്റെ കല്‍ക്കല്‍ എനിക്കിത്‌ സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ഇവര്‍ തരുന്നതിന്റെ എത്രയോ ഇരട്ടി വില ലഭിക്കും. അയാള്‍ ഉടനെ തൊഴും കയ്യോടെ പറഞ്ഞു. ഞാനീ പൂവ്വ്‌ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ പറഞ്ഞയാള്‍ ബുദ്ധ്‌ദേവന്റെ സന്നിധിയിലേക്ക്‌ പൂവ്വുമായി ഓടിചെന്നു. അവിടെ ശാന്തനും സൗമ്യനുമായി പല്‍മാസനത്തില്‍ അനുഗ്രഹത്തിന്റെ കറയറ്റ വിഗ്രഹം പോലെ ബുദ്ധദേവന്‍ ആസനസ്‌ഥനായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ സമാധാനത്തിന്റെ സന്ദേശങ്ങള്‍ പൊഴിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ദയയുടെ പ്രകാശം പരന്നിരുന്നു. പൂവ്വും കയ്യിലേന്തി സുദാസ്‌ ഇമവെട്ടാതെ അദ്ദേഹത്തെ സൂക്ഷിട്ടു നോക്കികൊണ്ട്‌നിന്നു, എന്നാല്‍ ഒരക്ഷരം ഉരിയാടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

********* *****************
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക