Image

ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയരുന്നു

Published on 12 August, 2018
 ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയരുന്നു

കൊച്ചി :ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധനവ്‌. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തും. നിലവില്‍ രണ്ട്‌ ഷട്ടര്‍ തുറന്നിട്ടുണ്ട്‌. അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്‌. സെക്കന്റില്‍ 300 ക്യുമെക്‌സ്‌ വെള്ളമാണ്‌ ഡാമില്‍ നിന്നും പുറത്തേക്ക്‌ ഒഴുക്കുന്നത്‌.

അണക്കെട്ടില്‍ നേരത്തെ ജലനിരപ്പ്‌ താഴ്‌ന്നിരുന്നു.വൃഷ്ടിപ്രദേശത്ത്‌ കനത്ത മഴ തുടരുകയാണ്‌. 169 മീറ്ററാണ്‌ അണക്കെട്ടിന്റെ പരാമവധി സംഭരണ ശേഷി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക