Image

പ്രളയക്കെടുതി: കേരളത്തിന്‌ എല്ലാ സഹായവും നല്‍കും: മന്ത്രി രാജ്‌നാഥ്‌ സിംഗ്‌

Published on 12 August, 2018
പ്രളയക്കെടുതി: കേരളത്തിന്‌ എല്ലാ സഹായവും നല്‍കും: മന്ത്രി രാജ്‌നാഥ്‌ സിംഗ്‌

കൊച്ചി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്‌ എല്ലാ സഹായവും നല്‍കുമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്‌ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇളന്തിക്കരയില്‍ ദുരിതാശ്വാസ ക്യാമ്‌ബില്‍ ജനങ്ങളെ കാണുകയായിരുന്നു മന്ത്രി.

കേരളത്തിലെ സ്ഥിതിഗതികള്‍ വളരെ ഗൗരവമേറിയതാണ്‌. പ്രളയം ഉണ്ടായപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയില്‍ അതിനെ നേരിട്ടു. കേരളത്തിന്‌ ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കും. സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന്‌ കേന്ദ്രവും പ്രവര്‍ത്തിക്കുമെന്നും രാജ്‌നാഥ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക