Image

നയ്പാളിന്റെ നിര്യാണം ലോകസാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി

Published on 12 August, 2018
നയ്പാളിന്റെ നിര്യാണം ലോകസാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി
ഇന്ത്യയില്‍ വേരുകളുള്ള വിഖ്യാത സാഹിത്യകാരന്‍ വി എസ് നയ്പാളിന്റെ നിര്യാണം ലോകസാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൊബേല്‍, ബുക്കര്‍ പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം ഇന്ത്യയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. പുതിയ വായനയ്ക്ക് ഊര്‍ജം നല്‍കിയ നയ്പാളിന് കേരളത്തിലും ധാരാളം വായനക്കാരുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ത്യന്‍ വംശജനും നൊബേല്‍ ജേതാവുമായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വി.എസ്.നയ്‌പോള്‍ ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു മരണമടഞ്ഞത്. 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗുനാസിലാണ് ജനനം. എ ബെന്‍ഡ് ഇന്‍ ദ റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് തുടങ്ങി മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

1951-ല്‍ പ്രസിദ്ധീകരിച്ച ദി മിസ്റ്റിക് മാസെര്‍ ആണ് നയ്‌പോളിന്റെ ആദ്യ പുസ്തകം. 1971ല്‍ ഇന്‍ എ ഫ്രീ സ്‌റ്റേറ്റ് എന്ന നോവലിലൂടെ അദ്ദേഹം ബുക്കര്‍ െ്രെപസ് നേടി.
മോഡേണ്‍ ലൈബ്രറി പുറത്തിറക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ കൂട്ടത്തില്‍ 83ാം സ്ഥാനവും ഇന്‍ എ ഫ്രീ സ്‌റ്റേറ്റിന് ലഭിച്ചു.
1990ല്‍ ബ്രിട്ടനിലെ എലിസബത്ത് 2 രാജ്ഞി നൈപോളിനെ 'സര്‍' പദവി നല്‍കി ആദരിച്ചു. പാക്കിസ്ഥാനിലെ മുന്‍ മാധ്യമപ്രവര്‍ത്തക നാദിറയാണ് ഭാര്യ. 1996ല്‍ ആദ്യ ഭാര്യ പാട്രിക ഹേല്‍ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക