Image

ഇടുക്കിയില്‍ ജലനിരപ്പ് വീണ്ടും താഴ്ന്നു

Published on 12 August, 2018
ഇടുക്കിയില്‍ ജലനിരപ്പ് വീണ്ടും താഴ്ന്നു
നിറഞ്ഞു തുളുന്പിയ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറ!ഞ്ഞതോടെ ആശങ്കയ്ക്കും അയവ് വന്നു. ഉച്ചയ്ക്ക് ശേഷമുള്ള കണക്ക് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 2398.78 അടിയാണ്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതും ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടായതുമാണ് ജലനിരപ്പ് താഴാനിടയാക്കിയത്.

ജലനിരപ്പ് താഴ്‌ന്നെങ്കിലും അഞ്ച് ഷട്ടറുകളും തുറന്ന് തന്നെ ഇട്ടിരിക്കുകയാണ്. ഷട്ടറുകള്‍ താഴ്ത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറ!ഞ്ഞു.

സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ എന്ന തോതില്‍ അഞ്ച് ഷട്ടറുകളിലൂടെ വെള്ളം തുറന്നു വിടുന്നുണ്ട്. ഷട്ടറിലൂടെ ഒഴുകുന്ന ജലത്തിന് പുറമേ സെക്കന്‍ഡില്‍ 1.37 ലക്ഷം ലിറ്റര്‍ വീതം മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനത്തിനും ഉപയോഗിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക