Image

കേരളത്തിനായി കൈകോര്‍ക്കുന്നു, എംകെഎയും

ജോയിച്ചന്‍ പുതുക്കുളം Published on 12 August, 2018
കേരളത്തിനായി കൈകോര്‍ക്കുന്നു, എംകെഎയും
ടൊറന്റോ: പ്രളയദുരിതത്തില്‍ മരവിച്ചുനില്‍ക്കുന്ന ജന്മനാടിനൊപ്പം മിസ്സിസാഗ കേരള അസോസിയേഷന്റെ (എംകെഎ) മനസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ എംകെഎയും മുന്‍കയ്യെടുക്കുന്നു. സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ച മിസ്സിസാഗയില്‍ നടക്കുന്ന ഓണക്കാഴ്ച പരിപാടിക്കായി വില്‍ക്കുന്ന ഓരോ ടിക്കറ്റില്‍നിന്നും രണ്ടു ഡോളര്‍ വീതം അസോസിയേഷന്റെ തന്നെ നിധിയിലേക്ക് നല്‍കും. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ മലയാളിസമൂഹത്തില്‍നിന്ന് പരമാവധി സഹായം ഉറപ്പാക്കാന്‍ 'കൈകോര്‍ക്കാം, കേരളത്തിനായി' എന്ന ആഹ്വാനത്തോടെയൊണ് രംഗത്തിറങ്ങുന്നത്. ഓരോരുത്തര്‍ പണം അയയ്ക്കുന്നതിന്റെ ചെലവും മറ്റും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുമനസ്സുകളുടെ സഹായത്തോടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതെന്ന് പ്രസിഡന്റ് പ്രസാദ് നായര്‍ പറഞ്ഞു. പലതുള്ളി പെരുവെള്ളം എന്നതുപോലെ ചെറിയ തുകയാണെങ്കിലും അതു ഒരുമിച്ചു നാട്ടിലെത്തിക്കുന്‌പോള്‍ വലിയ തുകയായി മാറുമെന്നതാണ് നേട്ടമെന്നും ചൂണ്ടിക്കാട്ടി.

മുപ്പതാം വാര്‍ഷികം പ്രമാണിച്ച് നടപ്പാക്കുന്ന കാരുണ്യ പദ്ധതികളുടെ ഭാഗമായായികൂടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്നുവരെ പണം നല്‍കാം. തുടര്‍ന്ന് ഓണക്കാഴ്ച ടിക്കറ്റില്‍നിന്നുള്ള വിഹിതവും സമാഹരിക്കുന്ന തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കും. വിവരങ്ങള്‍ക്ക് എംകെഎയെ ഭാരവാഹികളുമായോ 6476438052 എന്ന നന്പരിലോ ബന്ധപ്പെടാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക