Image

വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസന ഫണ്ട് ശേഖരണം ആഗസ്റ്റ് 19 ന്

പി പി ചെറിയാന്‍ Published on 13 August, 2018
വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസന ഫണ്ട് ശേഖരണം ആഗസ്റ്റ് 19 ന്
ന്യൂയോര്‍ക്ക്: കേരള ചരിത്രത്തില്‍ അടുത്തെങ്ങും ദര്‍ശിച്ചിട്ടില്ലാത്തവിധം കനത്ത പേമാരിയും, വെള്ളപ്പൊക്കവും, ഉരുള്‍ പൊട്ടലും മൂലം പാര്‍പ്പിടങ്ങള്‍ തകരുകയും, വസ്തുവകകള്‍ നഷ്ടപ്പെടുകയും കൃഷി നാശം ഉള്‍പ്പെടെ വന്‍ നാശ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരുന്നതിനും പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മാര്‍ത്തോമാ സഭ കൗണ്‍സില്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ധന ശേഖരണാര്‍ത്ഥം മാര്‍ത്തോമാ സഭ ആഗസ്റ്റ് 19 ന് പ്രത്യേക സ്‌ത്രോത്ര കാഴ്ച ശ്ഖരണം നടത്തുന്നു.

ഇതിനോടനുബന്ധിച്ച് അതേ ദിവസം നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ഇടവകകളില്‍ നിന്നും ശേഖരിക്കുന്ന സ്‌ത്രോത്രകാഴ്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വേര്‍ തിരിക്കും. ഇതിനാവശ്യമായ പ്രത്യേക കവറുകളില്‍ ഭദ്രാസനാ ഇടവകകളില്‍ വിതരം ചെയ്തു.

ക്ലേശം അനുഭവിക്കുന്നവരിലേക്ക് സഹായത്തിന്റ സ്‌നേഹ കരം നീട്ടേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ നാം ഓരോരുത്തരും തയ്യാറാകണമെന്ന് മാര്‍ത്തോമാ സഭാധിപന്‍ റൈറ്റ് റവ ഡോ ജോസഫ് മാര്‍ത്തോമാ മെത്രാ പോലീത്ത ഉദ്‌ബോധിപ്പിച്ചു. ആഗസ്റ്റ് 19 ന് എല്ലാ ഇടവകകളിലും ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങളേയും, അവരുടെ ആവശ്യങ്ങളേയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും, അന്നേ ദിവസത്തെ സ്‌ത്രോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും ദുരിതാശ്വാസ ഫണ്ടില്‍ ചേര്‍ക്കുന്നതിന് ആഗസ്റ്റ് 31 ന് മുമ്പായി സഭാ ഓഫീസിലേക്ക് അയച്ചുകൊടുക്കണമെന്നും തരുമേനി ഉദ്‌ബോധിപ്പിച്ചു. ഇടവക പട്ടക്കാര്‍രും , ചുമതലക്കാരും ഭദ്രാസന മണ്ഡല പ്രതിനിധികളും ഇക്കാര്യത്തില്‍ ആവശ്യമായ സഹകരണവും നേതൃത്വവും നല്‍കണമെന്നും തിരുമേനി അഭ്യര്‍ത്ഥിച്ചു.
വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസന ഫണ്ട് ശേഖരണം ആഗസ്റ്റ് 19 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക