Image

പ്രവീണ്‍ വര്‍ഗീസ് കേസ്; പ്രതിക്കുവേണ്ടി പുതിയ അറ്റോര്‍ണി രംഗത്ത്

Published on 13 August, 2018
പ്രവീണ്‍ വര്‍ഗീസ് കേസ്; പ്രതിക്കുവേണ്ടി പുതിയ അറ്റോര്‍ണി രംഗത്ത്
ഷിക്കാഗോ: ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും മലയാളിയുമായ പ്രവീണ്‍ വര്‍ഗീസ് വധകേസിന്റെ വിധി 15 നു പറയാനിരിക്കെ, പ്രതി ഗേജ് ബത്തൂണ്‍ പുതിയ അറ്റോര്‍ണിയെ കേസ് ഏല്‍പിച്ചു വിധി താമസിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

ഇതുവരേയും ഹാജരായ അറ്റോര്‍ണിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് എഴുതി നല്‍കിയ അപേക്ഷയില്‍ ഇയാള്‍ പറയുന്നു. രണ്ടാം തവണയാണ് പ്രതി ഈ ആവശ്യം ഉന്നയിക്കുന്നത്. ഓഗസ്റ്റ് 9 നു ജഡ്ജി പ്രതിയുടെ അപേക്ഷ അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് പുതിയ രണ്ടു അറ്റോര്‍ണിമാരാണ് ബത്തൂണിന്റെ കേസ് തുടര്‍ന്ന് വാദിക്കുന്നതിന് തയാറെടുക്കുന്നത്. ഓഗസ്റ്റ് 13 നു സ്റ്റാറ്റസ് ഹിയറിങ്ങിന് കേസ് കോടതിയില്‍ വരും. 

ജൂണ്‍ 14 നായിരുന്നു പ്രവീണ്‍ വര്‍ഗീസിന്റെ വധത്തില്‍ ഗേജ് ബത്തൂണ്‍ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചത്. പുതിയ സാഹചര്യത്തില്‍ കേസിന്റെ വിധി ഓഗസ്റ്റ് 15 നു മുന്‍ തീരുമാനപ്രകാരം ഉണ്ടാകുമോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുകയില്ല. നാലുവര്‍ഷം പ്രവീണിന്റെ മാതാവ് നടത്തിയ നിരന്തര പരിശ്രമത്തെ തുടര്‍ന്നാണു കേസില്‍ ഗേജ് ബത്തൂണിന്റെ പങ്ക് വ്യക്തമാക്കപ്പെട്ടത്.  

20 മുതല്‍ 60 വര്‍ഷം വരെയാണ് പ്രതിക്ക് ഈ കേസില്‍ ശിക്ഷ ലഭിക്കുകയെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബ്‌സണ്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക