Image

ശബരിമലയിലെത്തുന്ന അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതായി ദേവസ്വം ബോര്‍ഡ്

Published on 13 August, 2018
ശബരിമലയിലെത്തുന്ന അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതായി ദേവസ്വം ബോര്‍ഡ്

ശബരിമലയിലെത്തുന്ന അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്ബാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത് . പമ്ബയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുന്ന അവസ്ഥയാണ് .അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്ബാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്.

പമ്ബ ഉള്‍പ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകള്‍ ഇപ്പോഴും തുറന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ മഴയുടെ തോതിനും മാറ്റമില്ല. പമ്ബാ നദിയിലെ വെള്ളത്തിന്റെ അപകടാവസ്ഥയ്ക്ക് മാറ്റം വരാതെ അയ്യപ്പഭക്തരെ പമ്ബയില്‍ നിന്ന് ശബരിമലയിലേക്ക് കടത്തിവിടാനാകില്ല.15 ന് ശബരിമലയില്‍ നിറപുത്തരി ചടങ്ങിനെത്താനിരിക്കുന്ന അയ്യപ്പഭക്തര്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക