Image

11 സംസ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി നീക്കം

Published on 13 August, 2018
11 സംസ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി നീക്കം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിന്റെ മുന്നോടിയായി 11 സംസ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി ഒരുങ്ങുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഈ സംസ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടത്താനാണ് ബിജെപി ആലോചിക്കുന്നത്. 

നീക്കം പ്രാവര്‍ത്തികമാക്കിയാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ബിഹാര്‍ എന്നിവിടങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.  മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലേക്ക് വരുന്ന ജനുവരിയോടെ തിരഞ്ഞെടുപ്പ് നടക്കണം. ഇവിടങ്ങളിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറമിലും വരുന്ന ഡിസംബറോടെ നിയമസഭയുടെ കാലാവധി അവസാനിക്കും. ഇവിടെയും ഗവര്‍ണര്‍ ഭരണം കൊണ്ടുവന്നേക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക