Image

വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍

മാര്‍ട്ടിന്‍ വിലങ്ങോലിന്‍ Published on 14 August, 2018
വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍
സാന്‍ഫ്രാന്‍സിസ്‌ക്കൊ സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വി.ദൈവ മാതാവിന്റെ ഓര്‍മ്മ പെരുന്നാളും ധ്യാനയോഗവും 2018 ആഗസ്റ്റ് 18, 19(ശനി, ഞായര്‍) എന്നീ ദിവസങ്ങളില്‍ ഇടുക്കി ഭദ്രാസനാധിപനും, തൂത്തൂട്ടി ധ്യാന കേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.

ആഗസ്റ്റ് 18(ശനി) ഉച്ചക്ക് ഒരു മണിക്ക് അഭിവന്ദ്യ മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ 'കുടുംബം ദൈവത്തിന്റെ സ്വപ്നം' എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനയോഗം നടത്തും. വിവിധങ്ങളായ പ്രശ്‌നങ്ങളാല്‍ അനുദിനം സങ്കീര്‍ണ്ണമായികൊണ്ടിരിക്കുന്ന ഇന്നത്തെ കുടുംബ പശ്ചാത്തലത്തില്‍, ക്രൈസ്തവ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെ കുറിച്ചും, മാതൃകാ കുടുംബ ജീവിതത്തെകുറിച്ചും തിരുവചനാടിസ്ഥാനത്തില്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഈ ആത്മീയ വിരുന്ന് വിശ്വാസികള്‍ക്ക് ഏറെ ആസ്വാദകരമായിരിക്കും.

വൈകീട്ട് 6.30 ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ആഗസ്റ്റ് 19 (ഞായര്‍) രാവിലെ 8.45 ന് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാന അര്‍പ്പണവും നടക്കും. 

മുത്തുകുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമായി, ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിശ്വാസികള്‍ അണിചേര്‍ന്ന് അടക്കും ചിട്ടയുമായി നടത്തപ്പെടുന്ന ഭക്തി നിര്‍ഭരവും, വര്‍ണ്ണപകിട്ടാര്‍ന്നതുമായ 'റാസ' പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.

12 മണിക്ക് സ്‌നേഹ വിരുന്നോടു കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.
പെരുന്നാള്‍ ചടങ്ങുകള്‍ ഏറെ അനുഗ്രഹകരമായി നടത്തുന്നതിന് വികാരി റവ.ഫാ.തോമസ് കോര, വൈസ് പ്രസിഡന്റ് ശ്രീ.ജോയി അബ്രഹാം, സെക്രട്ടറി ശ്രീ. യല്‍ദൊ ജോണ്‍ ട്രസ്റ്റി ശ്രീ. ബേസില്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിങ്ങ് കമ്മറ്റി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

പെരുന്നാള്‍ ആഘോഷങ്ങളിലും, ധ്യാന യോഗത്തിലും പങ്കു ചേര്‍ന്ന്, മഹാ പരിശുദ്ധയായ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയാല്‍, അനുഗ്രഹീതരാകുവാന്‍ വിശ്വാസികളേവരേയും, ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായും വികാരി റവ.ഫാ.തോമസ് കോര അറിയിച്ചു.

വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക