Image

ARE YOU A GOOD PERSON ? നിങ്ങള്‍ ഒരു നല്ല മനുഷ്യന്‍ ആണോ? ( തോമസ് കളത്തൂര്‍)

തോമസ് കളത്തൂര്‍ Published on 14 August, 2018
ARE   YOU   A  GOOD  PERSON ?        നിങ്ങള്‍ ഒരു നല്ല മനുഷ്യന്‍ ആണോ? ( തോമസ് കളത്തൂര്‍)
                                                                                                                                                         നല്ല മനുഷ്യന്‍ എന്നതിന്റെ ആഴത്തിലേക്കും മാനദണ്ഡങ്ങളിലേക്കും കടന്നു ചിന്തിക്കുന്നില്ല. ലളിതമായ ഒരു ചോദ്യം എന്ന് മാത്രം കരുതുന്നു. ഓരോരുത്തരും സ്വയം ചോദിക്കേണ്ടതും. 

ഈ ചോദ്യം എന്നോടാണെങ്കില്‍ സത്യ സന്ധമായ എന്റെ ഉത്തരം ' അങ്ങനെ ആകാനാണ് ഞാന്‍ പ്പോഴും ശ്രമിക്കുക' എന്നാണ്. അതിനു സാധിക്കാതെ വരുന്നത് എന്റെ മാത്രം തോല്‍വി ആയി കാണുന്നു. അതിനു സാഹചര്യങ്ങളെയോ വൈകാരികതെയോ ഒന്നും കുറ്റപ്പെടിത്തിയിട്ടു കാര്യമില്ല. എന്റെ ധാരണകളും എന്റെ ആവശ്യങ്ങളും എന്നെ കൊണ്ടു അത് ചെയ്യിക്കുന്നു.

 എനിക്ക് എന്റെ ശരീരത്തിനോടും എന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എന്റെ രാജ്യത്തിനോടും ഈ ലോകത്തിനോടും ചില കടപ്പാടുകള്‍ ഒക്കെ ഉണ്ട്, എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മുന്‍ഗണന കള്‍ക്കും ചില മാനദണങ്ങള്‍ക്കും അടിസ്ഥാന പ്പെട്ടായിരിക്കും നടപ്പില്‍ വരുത്തുക എന്ന് മാത്രം. ജീവിതം അനുദിനം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണം ആയി കൊണ്ടിരിക്കുന്നു. അതിനാല്‍ ഓരോ നിമിഷവും ഇത്തരം വെല്ലുവിളികളെ നേരിടേണ്ടി വരുന്നു. എനിക്ക് എന്റെ ശരീരത്തെ കഴിയും വിധം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നത് ഈശ്വരനോടും കൂടിയുള്ള ഒരു കടപ്പാട് ആകുന്നു. 

ആയതിനാല്‍ എന്നോടോ എന്റെ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ അക്രമം കാട്ടുന്നവരോട് സമാധാനമായി നേരിടാന്‍ സാധിക്കുന്നില്ലെങ്കില്‍, മറ്റു മാര്ഗങ്ങള് സ്വീകരിച്ചാല്‍, എന്റെ 'നല്ലവന്‍' എന്ന സംജ്ഞ നഷ്ടപ്പെട്ടേക്കാം. എങ്കിലും ചെയ്യേണ്ടത് ചെയ്തേ പറ്റൂ. അതിനാല്‍ എന്റെ 'നല്ലവന്‍' എന്ന സ്വത്വം, എന്റെ മനസാക്ഷി സൂക്ഷിപ്പുകാരാനായി മാത്രം നിലകൊള്ളേണ്ടി വരുന്നു. 

 എന്റെ സ്വത്വത്തെ അപകടത്തിലാക്കുന്ന മറ്റൊരു സാഹചര്യം , ബന്ധുക്കളും സുഹൃത്തുക്കളും അങ്ങനെ ഭാവിക്കുന്നവരും അടങ്ങുന്ന സമൂഹത്തിന്റെ വാക്കുകള്‍ ആണ്. വാക്കുകള്‍ സത്യസന്ധമായിരിക്കണം, അര്‍ത്ഥ പൂര്‍ണം ആയിരിക്കണം, 'പാര്‍വതിപരമേശ്വരന്മാരെ പോലെ. വഴിവിട്ട വാക്കുകള്‍ ഒരു മഹാഭാരത യുദ്ധത്തിന് വരെ സാഹചര്യം ഉണ്ടാക്കി. വാക്കുകള്‍ നിഗൂഢ ഉദ്ദേശങ്ങളിലേക്കും ചതിക്കുഴിയിലേക്കും നയിക്കുന്നതാണോ എന്ന് മനസ്സിലാക്കേണ്ടി ഇരിക്കുന്നു. ഇരുവായ്ത്തല ഉള്ള വാക്കുകള്‍ ചിലരില്‍ നിന്നും പ്രതീക്ഷിക്കാം. മറ്റു ചിലര്‍, പറയാത്ത വാക്കുകളുടെ നിര്‍മ്മാണവും പ്രസിദ്ധീകരണവും നടത്തുന്നതില്‍ തല്പരരും ആണ്. ഇങ്ങനെ ഉള്ളവര്‍ സമൂഹത്തിനും വ്യക്തികള്‍ക്കും ദോഷം ചെയ്യുന്നു. 


നിലനില്‍പ്പിനായി സമൂഹം പ്രതീക്ഷിക്കുന്ന ചിലതുണ്ട്.  സമൂഹത്തെ തമസ്‌കരിച്ചു തെറ്റായ പ്രതീക്ഷകള്‍ നല്‍കുന്ന 'മതവും രാഷ്ട്രീയവും'' പറയുന്നതും സൂക്ഷ്മമായി അപഗ്രഥിക്കേണ്ടതുണ്ട്. അവര്‍ മനുഷ്യരെ കോളനിവത്കരണം നടത്തുകയാണ്. 'വിശ്വാസം, അതല്ലേ എല്ലാം' എന്നത് കച്ചവടക്കാരന്റെ സുവിശേഷം ആകുന്നു. ഈശ്വരന്റെ അസ്തിത്വത്തില്‍ വിശ്വസിക്കുകയും, മനുഷ്യര്‍ പറയുന്നതും എഴുതി വെയ്ക്കുന്നതും, അവരുടെ ഒരു ഗുണദോഷമായി, ബഹുമാനത്തോടെ കാണുക. എല്ലാവരെയും, കൊച്ചു കുഞ്ഞുങ്ങളെ വരെ, ഈശ്വരാംശമായി കണ്ടു ബഹുമാനിക്കണം. എന്നാല്‍ വിശ്വാസങ്ങളായി സ്വീകരിക്കും മുന്‍പ് കൂലങ്കഷമായി , 'വേരോടു കമ്പ് ' പഠിക്കേണ്ടതാണ്. മറ്റുള്ളവര്‍ക്ക് വിഡ്ഢികളാക്കാന്‍ നിന്ന് കൊടുക്കരുത്. അതുകൊണ്ടു നാം 'നല്ലവരാകുന്നില്ല'. ബുദ്ധിമാനും നിര്ഭയനും ആയ ഒരു നല്ല മനുഷ്യന്‍ ആകുകയാണ് ഉത്തമം. അങ്ങനെ ഉള്ളവര്‍ സമൂഹത്തിനും തങ്ങള്‍ക്കു തന്നെയും ഒരു മുതല്കൂട്ടായിരിക്കും. ആശയങ്ങള്‍ വാക്കുകളിലൂടെ പ്രകടിപ്പിക്കുമ്പോള്‍, എതിര്‍ ആശയങ്ങള്‍ ഉള്ളവര്‍ വ്യക്തി വൈരാഗ്യത്തിലേക്കല്ല പോകേണ്ടത്, ആശയങ്ങളെ ആണ് എതിര്‍ക്കേണ്ടത്. ആശയങ്ങള്‍ ചിന്തയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ് ഉണ്ടാകുന്നതു. അത് പലരിലും വ്യത്യസ്തമായിരിക്കും. 

കാര്യങ്ങള്‍ എങ്ങനെ നടക്കണം, എന്ന സങ്കല്‍പ്പത്തിന്റെ ഭാഷയും, എങ്ങനെ നടക്കുന്നു, എന്ന യാഥാര്‍ഥ്യത്തിന്റെ ഭാഷയും, വിശദീകരണ രൂപത്തിലുള്ളതാകണം. വേണ്ടതിനെ സ്വീകരിക്കാനും വേണ്ടാത്തതിനെ പുറം തള്ളാനും ശരീരത്തിന് യാന്ത്രികമായി സാധിക്കുന്നു.
എന്നാല്‍ മനസ്സിന് സ്വന്തമായ ഒരു പ്രക്രീയയിലൂടെ മാത്രം സാധിക്കുന്നു. അതില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ ഞാന്‍ എന്ന സ്വത്വം , മോശക്കാരനും നിന്ദ്യനും ഒക്കെ ആയി മാറുന്നു. ഞാന്‍ നല്ലവനാണോ, നല്ലവളാണോ എന്ന ഒരു 'സ്വയ അവലോകനം' വല്ലപ്പോഴും എങ്കിലും നടത്തേണ്ടത് ഒരാവശ്യമാണ്. 

 ഈശ്വരന്‍ ഓരോരുത്തരുടെയും സ്വന്ത മനസ്സില്‍ കുടികൊള്ളുന്നു. അതെ സമയം നമുക്ക് ചുറ്റിലും വസിക്കുന്നു. അതിനാല്‍, തിരുത്തലുകള്‍ക്ക് 'ഒരു സ്വയം കുമ്പസാരം' സഹായിക്കുമല്ലോ. അങ്ങനെ സത്യ സന്ധമായ ഒരു 'മനസാന്തരവും ' പ്രാപിക്കാം. 'നല്ലവന്‍' എന്നതിന് ഭീരു എന്നര്‍ത്ഥമില്ല . നല്ലവന്‍, തീയതിനെ ചൂണ്ടി കാണിക്കുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്യും.

 'നല്ലവന്‍' ലോകം മുഴുവനായി നന്നാകണം എന്ന് ആഗ്രഹിക്കുന്നു. നല്ലവനായി അഭിനയിക്കുന്നവന്‍ തന്റെ 'അഹം' നഷ്ടപ്പെടുത്താതെ ചുറ്റുപാടുകള്‍ക്കു നേരെ കണ്ണടക്കുന്നു. അത് സ്വാര്‍ത്ഥത ആണ്. ഒരു സ്വാര്‍ത്ഥന് ഒരിക്കലും നല്ലവനാകാന്‍ പറ്റില്ല, ഒരു ദുഷ്ടനും ഒരു അധര്മ്മിക്കും നല്ലവനായിരിക്കാന്‍ പറ്റാത്തതുപോലെ. ഒരു 'സ്വയം പരിശോധന' നടത്തുമ്പോള്‍ ചിന്തിക്കേണ്ട ചില കാര്യങ്ങള്‍, മറ്റൊരാളുടെ ഉയര്‍ച്ചയിലും വിജയത്തിലും നമ്മുടെ മനസ്സ് സത്യസന്ധമായി എങ്ങനെ പ്രതീകരിക്കുന്നു? മറ്റൊരാളുടെ സുഹൃത്തോ അപരിചിതനോ ആയിക്കൊള്ളട്ടെ ദുഃഖത്തില്‍ നമ്മുടെ മനസ്സിലും ദുഃഖം അനുഭവപ്പെടുന്നുണ്ടോ? മറ്റുള്ളവരെ പറ്റിയുള്ള ദൂക്ഷ്യം കേള്‍ക്കുന്നതില്‍ വിമൂഖത ഉണ്ടോ? ഇപ്പോഴും മുഖ പ്രസാദവും/ പ്രസന്നതയും ശുഭാപ്തി വിശ്വാസവും കാത്തുസൂക്ഷിക്കുന്നുണ്ടോ?

 വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതില്‍ ആനന്ദം അനുഭവപ്പെടുന്നുണ്ടോ? ഈ ഗുണങ്ങള്‍ ഒക്കെ ഒരു വ്യക്തിയെ 'നല്ലവനാക്കാന്‍' സഹായിക്കുന്നതാണ്. ധ്യാനത്തിലൂടെയോ യോഗയിലൂടെയോ മനസ്സിനെ ശാന്തമാക്കു. കുറെ സമയത്തേക്ക് എങ്കിലും ചിന്തയുടെ കല്ലോലങ്ങളെനിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ , ക്രമേണ അതു സാധ്യമാവും. പിന്നീട് ശാന്തമായ മനസ്സിലേക്ക് ഉള്‍കണ്ണ് കൊണ്ട് നോക്കിയാല്‍ , അവിടെ എന്തൊക്കെ അടിഞ്ഞു കൂടി യിട്ടുണ്ടെന്നു കാണാം. കണ്ടുകഴിഞ്ഞാല്‍ അതിനെ പുറംതള്ളാന്‍ എളുപ്പം ആണ്. അങ്ങനെ നമുക്ക് കൂടുതല്‍ നല്ലവരായി, ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം അനുഭവിക്കാം.
Join WhatsApp News
truth and justice 2018-08-14 09:49:43
The article is good but I want to reinstate that there was a young man knelt down before Jesus and addressed Him Good Master what I have to do to inherit the eternal Life but Jesus said to him why you calling me Good there is only one is good that is GOD.Then Jesus said to him that you know all commandments. Then young man said to Jesus I have been observing all these commandments from my youth.,Then Jesus loved him and said one thing you lack. You sell what you have and give to the poor and you shall have treasure in heaven.The young man went away grieved as he has lot of possessions.
He was breaking the last commandment that is Do not covet.
Only one person came to the earth that is Jesus could only observe all commandments.
ജി. പുത്തൻകുരിശ് 2018-08-14 20:49:10
നിങ്ങൾ നല്ലവനാണോ എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഒരു മറു ചോദ്യമാണ് . നല്ലതിന്റെയും ചീത്തയുടെയും മാനദണ്ഡമെന്താണ് ? സമൂഹം നാല്ലതെന്നും ചീത്തയെന്നും ചില മാനദണ്ഡങ്ങൾ  സൃഷിട്ടിച്ചിരിക്കുന്നു.  ആ മാനദണ്ഡങ്ങൾ നേടുന്നതിന് അനുസരിച്ചായിരിക്കും  സമൂഹം നല്ലതെന്നും ചീത്തയെന്നും ഒരു വ്യക്തിയെ തരം  തിരിക്കുന്നത്.   ഒരു വ്യക്തി ആന്തരികമായി സ്വാതന്ത്രമാവാതെ അവനു നല്ലവൻ ആകാൻ കഴിയില്ല.  ആന്തരീക സ്വാതന്ത്ര്യം അനുഭവിക്കുന്നവൻ സമൂഹത്തിന്റെ മാനദണ്ഡങ്ങൾക്ക് വിധേയനല്ല . അങ്ങനെ ജീവിക്കുമ്പോൾ സമൂഹം നല്കുന്ന പട്ടും വളയും കരസ്ഥമാക്കാൻ കഴിഞ്ഞെന്നിരിക്കില്ല . അത്തരക്കാർക്ക്   'ഞാൻ അങ്ങനെ ആകാനാണ് ശ്രമിക്കുന്നതെന്ന്' പോലും ചിന്തിക്കേണ്ട ആവശ്യമില്ല. അങ്ങനെയുള്ളവരുടെ  നന്മ ജനം അനുഭവിച്ചറിയും . അങ്ങനെയുള്ള,  സമൂഹം അറിയപ്പെടാത്ത,  എത്രയോ പേർ ഇവിടെ ജീവിച്ചു മരിക്കുന്നു.  മനുഷ്യരെ ചിന്തിപ്പിക്കാൻ ഉതകുന്ന ലേഖനങ്ങൾ എഴുതുന്ന ശ്രീ തോമസ് കളത്തൂരിന് അഭിനന്ദനം . 
Good -a relative term 2018-08-15 06:08:17


Good or bad always reflected and related to the culture of the society. There were no common criteria. Human society progressed to a cosmopolitan level and was able to carve out certain values for the common good of all humans. The modern society, the more it got emancipated from religion, it was able to develop certain values which are needed for the survival of the species. These common good values are a product of Science, not religion.

In the knowledge science humans understood we need not to pollute the Environment, we need to keep the purity of Nature, we need other living beings minute to the massive for life to survive in this planet. We have learned, cruelty/blood shed; poverty, hunger, sickness, the list is long; in any part of the Earth can spread everywhere and is a threat to civilization and life in this planet.

We need to throw away the old concepts of good and bad, they were fabricated by secular, selfish cults[religion]& false sense of patriotism spread by ignorant, selfish politicians.

We need to train and spread a culture of World class/ Cosmopolitan citizens under a World Government for the survival of the humans.

Anything other than that is selfish, deceiving & destroying.

andrew

Thomas K Varghese 2020-07-05 22:32:33
Attempting to be good always. We are travelling to the destination "Good"/"Happy"/Heaven"... The journey is important than destination. No body can see "Brahma", but we should have the "Brahma Jinjasa" to travel.
RAJU THOMAS 2020-07-06 09:26:14
Beautiful thoughts, indeed...when the God-part is filtered out. Woe to those that think that godliness is a prerequisite for virtue!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക