Image

ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് വിമാനം വീടിന് നേരെ പറത്തി ആത്മഹത്യ ചെയ്തു

പി പി ചെറിയാന്‍ Published on 14 August, 2018
ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് വിമാനം വീടിന് നേരെ പറത്തി ആത്മഹത്യ ചെയ്തു
പെയ്‌സണ്‍ (യൂട്ടാ): കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് വിമാനം വീടിനു മുകളില്‍ ഇടിപ്പിച്ച് ആത്മഹത്യ ചെയ്തു. 

വീടിനു മുന്‍വശം അഗ്‌നിഗോളമായി മാറിയെങ്കിലും ഭാര്യയും കുട്ടിയും അപകടം കൂടാതെ രക്ഷപ്പെട്ടു.

ആഗസ്റ്റ് 13 തിങ്കളാഴ്ച അതിരാവിലെയായിരുന്നു സംഭവം. തലേദിവസം (ശനിയാഴ്ച) കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ പരാതിയനുസരിച്ച് ഭര്‍ത്താവ് ഡ്വയനെ പൊലീസ് കൈവിലങ്ങ് വെച്ച് കൊണ്ടുപോയിരുന്നു. അന്നു രാത്രി തന്നെ ജാമ്യത്തില്‍ ഇറങ്ങിയ ഡ്വയന്‍ വീടിനു പതിനാലു മൈല്‍ അകലെയുള്ള തന്റെ തൊഴില്‍ ദായകന്റെ വിമാനം തട്ടിയെടുത്താണു വീടിനു നേരെ പറത്തിയത്. 

പരിചയ സമ്പന്നനായ പൈലറ്റ് ആയിരുന്നു 47 കാരനായ ഡ്വയന്‍.

സ്പാനിഷ് ഫോര്‍ക്ക് - സ്പ്രിങ് വില്ല എയര്‍പോര്‍ട്ടിലായിരുന്നു വിമാനം കിടന്നിരുന്നത്. 

വീടിനെ ലക്ഷ്യമാക്കി പറന്ന വിമാനം വൃക്ഷ തലപ്പുകളില്‍ തട്ടിയതിനാല്‍ വീടിനകത്തേക്ക് പ്രവേശിപ്പിക്കുവാന്‍ കഴിഞ്ഞില്ല. 

ഇടിയുടെ ആഘാതത്തില്‍ വിമാനവും വീടിന്റെ മുന്‍വശവും തകര്‍ന്നു. ഡ്വയന്‍ വിമനത്തിനകത്തു വച്ചു തന്നെ മരിച്ചിരുന്നു.

എട്ട് ഡൊമസ്റ്റിക് വയലന്‍സ് കേസുകളാണ് ഇവരുടെ പേരില്‍ ചാര്‍ജ് ചെയ്തിട്ടുള്ളത്. ആറു മാസത്തെ കൗണ്‍സിലിങ്ങിനു ഭാര്യയും ഭര്‍ത്താവും സമ്മതിച്ചിരുന്നതാണെന്നും പെയ്‌സണ്‍ പൊലീസ് സര്‍ജന്റ് നവോമി സാഡൊവല്‍ പറഞ്ഞു.
ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് വിമാനം വീടിന് നേരെ പറത്തി ആത്മഹത്യ ചെയ്തുഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് വിമാനം വീടിന് നേരെ പറത്തി ആത്മഹത്യ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക